November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

മഞ്ഞും മഴയും ‘സൈക്ലോൺ ബോംബ്’ യുഎസിലും കാനഡയിലും ആഞ്ഞടിക്കുന്നു

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയിലെയും യുഎസിലെയും ഭൂരിഭാഗം പ്രദേശങ്ങളിലും ശീതകാല കൊടുങ്കാറ്റും, കനത്ത മഞ്ഞു വീഴ്ചയും അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ശീതകാല കൊടുങ്കാറ്റ് രൂക്ഷമായതോടെ പ്രധാന വിമാനത്താവളങ്ങൾ ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. കിഴക്കൻ യുഎസിലുടനീളം ശക്തമായ ശീതകാല കാറ്റ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ വരുത്തിയതിനാൽ വെള്ളിയാഴ്ച രാവിലെ വരെ, ടെക്സസ് മുതൽ മെയ്ൻ വരെയുള്ള 1,300,000-ത്തിലധികം ആളുകൾക്ക് വൈദ്യുതി മുടങ്ങും.

കാനഡയിലും വൈദ്യുതി മുടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് ക്യൂബെക്ക്, ഒന്റാറിയോ പ്രവിശ്യകളിലെ 284,000 ആളുകളെ ബാധിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് കൊളംബിയ മുതൽ ന്യൂഫൗണ്ട്‌ലാൻഡ് വരെയുള്ള കാനഡയുടെ ഭൂരിഭാഗവും അതിശൈത്യവും ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പിനു കീഴിലാണ്. ടൊറന്റോ ഉൾപ്പെടെ ഒന്റാറിയോയിലെ നിരവധി സ്കൂൾ ബോർഡുകൾ ക്ലാസുകൾ റദ്ദാക്കി. കാനഡയിലുടനീളമുള്ള “ദീർഘകാലവും തീവ്രവുമായ കാലാവസ്ഥാ സംഭവങ്ങൾ” കാരണം വെസ്റ്റ് ജെറ്റ് എയർലൈൻ വെള്ളിയാഴ്ച ഫ്ലൈറ്റുകൾ റദ്ദാക്കി.

കാനഡയിൽ, ഒന്റാറിയോയുടെ ഭൂരിഭാഗവും ക്യൂബെക്കിന്റെ ചില ഭാഗങ്ങളും ഈ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാകും ഉണ്ടാവുകയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഈ ആഴ്‌ച അവസാനത്തോടെ -50F (-45C), -70F എന്നീ താപനിലകൾ സാധ്യമാകുമെന്ന് നാഷണൽ വെതർ സർവീസ് (NWS) അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളിൽ യുഎസിലെ 6,400-ലധികം വിമാനങ്ങൾ ഇതിനകം റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റായ ഫ്ലൈറ്റ്അവെയർ റിപ്പോർട്ട് ചെയ്യുന്നു. കാനഡയിൽ വെസ്റ്റ്‌ജെറ്റ് മാത്രം വെള്ളിയാഴ്ച 266 വിമാനങ്ങൾ റദ്ദാക്കി.

About The Author

error: Content is protected !!