https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
2017 ഡിസംബറിൽ കൊലചെയ്യപ്പെട്ട കനേഡിയൻ ശതകോടീശ്വര ദമ്പതികളുടെ മകൻ കേസ് പരിഹരിക്കാനും മാതാപിതാക്കളുടെ കൊലയാളിയെ പിടികൂടാനും സഹായിക്കുന്ന ആർക്കും 35 മില്യൺ ഡോളർ പാരിതോഷികമായി നൽകുമെന്ന് വാഗ്ദാനം ചെയ്തു. കാനഡയിലെ ഏറ്റവും ധനികരായ ദമ്പതിമാരിൽ ഒരാളായ 75 കാരനായ ബാരി ഷെർമാനും 70 കാരിയായ ഭാര്യ ഹണി ഷെർമാനും 2017 ഡിസംബർ 15 ന് ടൊറന്റോയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 5 വർഷമായി, കേസ് പരിഹരിക്കാൻ പോലീസിന് കഴിയാതെ വന്നതോടെയാണ് ദമ്പതികളുടെ മകൻ 35 മില്യൺ ഡോളർ പാരിതോഷികമായി നൽകുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
മരണത്തിന്റെ അഞ്ചാം വാർഷികത്തിൽ, അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾക്കായി കുടുംബം 25 മില്യൺ ഡോളർ കൂടി വാഗ്ദാനം ചെയ്യുകയായിരുന്നു. കൊലപാതകിയെ പിടികൂടുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികമാണ് അവർ ആദ്യം വാഗ്ദാനം ചെയ്തിരുന്നത്. “ഈ ദുഷ്പ്രവൃത്തിക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്” ദമ്പതികളുടെ മകൻ ജോനാഥൻ ഷെർമാൻ.
ബാരി ഷെർമാൻ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ അപ്പോടെക്സ് -ന്റെ സ്ഥാപകനായിരുന്നു. 2017 ഡിസംബറിൽ, കഴുത്തിൽ ബെൽറ്റുകൾ കെട്ടി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. ദമ്പതികളെ കഴുത്ത് ഞെരിച്ചാണ് കൊലചെയ്യപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു