https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ ബന്ധുക്കൾക്കും ഇനി രാജ്യത്ത് ജോലിക്ക് അപേക്ഷിക്കാം. കടുത്ത തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി ഓപ്പൺ വർക്ക് പെർമിറ്റുള്ള (OWP)വിദേശികളുടെ ബന്ധുക്കൾക്ക് വർക്ക് പെർമിറ്റ് യോഗ്യത നൽകുമെന്ന് കാനഡയിലെ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി സീൻ ഫ്രേസർ അറിയിച്ചു. അടുത്ത വർഷം മുതൽ അനുമതി നിലവിൽ വരും.
OWPയുള്ള വിദേശ പൗരന്മാർക്ക് കാനഡയിൽ ഏത് തൊഴിലുടമയുടെ കീഴിലും ഏത് ജോലിയും ചെയ്യാനുള്ള അനുമതിയുണ്ട്. ഇതുവഴി ഓപ്പൺ വിസയുള്ളവരുടെ പങ്കാളികൾ, മക്കൾ എന്നിവർക്കും ജോലി ലഭിക്കും. നേരത്തേ, അപേക്ഷകർ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമേ അവരുടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റിന് അർഹതയുണ്ടായിരുന്നുള്ളൂ. വർക്ക് പെർമിറ്റിനുള്ള യോഗ്യത വിപുലീകരിക്കുന്നത് തൊഴിലുടമകൾക്ക് ആവശ്യമായ തൊഴിലാളികളെ കണ്ടെത്താൻ സഹായിക്കുമെന്നും, അതിന്റെ ഫലമായി രണ്ട് ലക്ഷത്തിലേറെ വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് കാനഡയിൽ ജോലി ചെയ്യാൻ സാധിക്കുമെന്ന് സീൻ ഫ്രേസർ പറഞ്ഞു.
3 ഘട്ടങ്ങളിലായാണ് ഇതിന്റെ നടപടി ക്രമങ്ങൾ നടപ്പാക്കുക. രണ്ട് വർഷത്തേക്കാണ് താത്കാലികമായി അനുമതി ലഭിക്കുക.
More Stories
കാനഡയിൽ ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖല ജീവനക്കാർക്ക് പെയ്ഡ് സിക്ക് ലീവ് സുപ്രധാന നാഴികക്കല്ല് പിന്നിട്ട് സർക്കാർ
ജിടിഎയിൽ വിൽപ്പനയ്ക്കെത്തിയത് വ്യാജ ജമൈക്കൻ വാഴപ്പഴം ഉപഭോക്താക്കളോട് ജാഗ്രത പുലർത്തണമെന്ന് ജെപി ഫാംസ്
കാനഡയിൽ വ്യാജ മോർട്ട്ഗേജ് ബ്രോക്കറായി വേഷമിട്ട് തട്ടിപ്പ്; പ്രതിക്കെതിരെ ജാഗ്രത പുലർത്താൻ നിർദ്ദേശം