November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഒന്റാറിയോയിൽ 66 മില്യൺ ഡോളർ മൂല്യമുള്ള പിപിഇ കിറ്റുകൾ ഒഴിവാക്കി; ഓഡിറ്റർ റിപ്പോർട്ട് പുറത്ത്

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ഒന്റാറിയോ സർക്കാർ വാങ്ങിയ 66 മില്യൺ ഡോളർ വിലമതിക്കുന്ന പിപിഇ കിറ്റുകൾ ഒഴിവാക്കിയതായതായി ബുധനാഴ്ച പുറത്തിറക്കിയ ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ പറയുന്നു. ഡിസ്പോസ് ചെയ്ത പിപിഇ കിട്ടുകളുടെ പകുതിയോളം ബിസിനസ് സർവീസ് മന്ത്രാലയത്തിൽ നിന്നും ബാക്കി പകുതി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുമുള്ളതാണെന്നും, ഇവ കേടായതോ കാലഹരണപ്പെട്ടതോ ആയതിനാലാണ് നീക്കം ചെയ്തതെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിൽ മാസ്കുകളും, ഹാൻഡ് സാനിറ്റൈസറും ഉൾപ്പെടുന്നു.

2021 ജൂണിനും 2022 മാർച്ചിനും ഇടയിൽ അധിക പിപിഇ കിറ്റ് സംഭരിക്കാൻ രണ്ട് അധിക വെയർഹൗസുകളും സർക്കാർ വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ചെലവ് ഏകദേശം 3.8 മില്യൺ ഡോളറായിരുന്നു. ഏകദേശം 81 മില്യൺ ഡോളർ വിലമതിക്കുന്ന 100 ദശലക്ഷം യൂണിറ്റ് N95 റെസ്പിറേറ്ററുകൾ ഇപ്പോഴും ഉണ്ടെന്ന് ഓഡിറ്റർ ജനറൽ മുന്നറിയിപ്പ് നൽകി, അവ “പ്രവിശ്യാ ഡിമാൻഡിനേക്കാൾ കൂടുതലാകുമെന്നും 2030 മാർച്ചോടെ കാലഹരണപ്പെടുമെന്നും” റിപ്പോർട്ടിൽ പറയുന്നു.

2021-ൽ കോവിഡ്-19 ടെസ്റ്റിംഗ് ലൊക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിന് ഒന്റാറിയോ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ മന്ത്രാലയവും വെണ്ടർമാരുമായി വെവ്വേറെ കരാർ നൽകിയിട്ടുണ്ടെന്ന് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് കണ്ടെത്തി, എന്നാൽ ആവശ്യം നിറവേറ്റുന്നതിനുള്ള സ്ഥലങ്ങളിൽ അവർ ഏകോപിപ്പിച്ചില്ല എന്നും പരാമർശമുണ്ട്. കൂടാതെ ഇതിന് സർക്കാർ 18.7 മില്യൺ ഡോളർ അധികമായി ചിലവാക്കി.

ഒരു വ്യക്തിയെ പോലും കോവിഡ്-19 പരിശോധന നടത്താതെ 105 തവണ വെണ്ടർമാർക്ക് പണം നൽകിയതായി ഓഡിറ്റർ ജനറൽ കണ്ടെത്തി. ഇതിന് 800,000 ഡോളർ ചെലവായി. ഷെഡ്യൂൾ ചെയ്ത ടെസ്റ്റിംഗ് സൈറ്റുകൾക്കായി വിദ്യാഭ്യാസ മന്ത്രാലയം അപ്പോയിന്റ്മെന്റ് വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്നും ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

About The Author

error: Content is protected !!