https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ജിടിഎയിൽ ഉടനീളം വിൽക്കുന്ന ജമൈക്കൻ വാഴപ്പഴം ജെപി ഫാമുകളിൽ നിന്നുള്ളതല്ലെന്ന് ജെപി ഫാംസ് മാനേജ്‌മന്റ് അറിയിച്ചു. ദ്വീപിലെ ഏറ്റവും വലിയ വാഴപ്പഴ ഉൽപ്പാദകരായ ജമൈക്കൻ ഭക്ഷ്യ ഉൽപ്പാദക സംരംഭമായ ജെപി ഫാംസിന്റെ ലോഗോയാണ് വാഴപ്പഴത്തിൽ ഉണ്ടാകേണ്ടത്. എന്നാൽ, ഇപ്പോൾ ടൊറന്റോ സൂപ്പർമാർക്കറ്റുകളിൽ കാണുന്ന പഴം മറ്റൊരു കരീബിയൻ ദ്വീപിൽ നിന്നുള്ളതാണെന്നും പഴത്തിന്റെ ഗുണനിലവാരം പോലെ കമ്പനിയുടെ ലോഗോയിലും ചില വിത്യാസങ്ങളുണ്ടെന്ന് കമ്പനി അറിയിച്ചു.
ഇപ്പോൾ വിൽക്കുന്ന വാഴപ്പഴത്തിൽ ഒരു വൃത്താകൃതിയിലുള്ള സ്റ്റിക്കർ ഉണ്ട്, അതേസമയം യഥാർത്ഥ ജെപി ഫാംസ് അഫിലിയേറ്റ് സെന്റ് മേരിയുടെ ലോഗോ ഓവൽ ആകൃതിയിലാണ് ഉള്ളതെന്ന് ജെപി ഫാംസ് മാനേജ്‌മന്റ് പ്രസ്താവനയിൽ അറിയിച്ചു.
കൂടാതെ, ജിടിഎയിൽ വിൽക്കുന്ന വ്യാജ വാഴപ്പഴം ഗുണ നിലവാരം പുലർത്തുന്നില്ലെന്ന് ജെപി ഫാംസ് ജനറൽ മാനേജർ മരിയോ ഫിഗ്യൂറോവ പറഞ്ഞു. അവ സൂര്യാഘാതം മൂലം കേടുപാടുകൾ സംഭവിച്ചവയാണെന്നും ഫിഗറോവ പറഞ്ഞു. ജമൈക്ക മാനുഫാക്‌ചേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷന്റെ (ജെഎംഇഎ) പൂർണ്ണ പിന്തുണയോടെ വ്യാജ ജമൈക്കൻ വാഴപ്പഴത്തിന്റെ വിതരണക്കാർക്കെതിരെ ജെപി ഫാംസ് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജെപി ഫാംസിന് കാനഡയിലെ ജമൈക്കൻ പ്രവാസികൾക്കിടയിൽ ശക്തമായ ബ്രാൻഡ് ഐഡന്റിറ്റിയുണ്ട്. പഴങ്ങളുടെ മോശം ഗുണനിലവാരം കണക്കിലെടുത്ത് ശാശ്വതമായ പരിഹാരത്തെക്കുറിച്ച് ജെഎംഇഎയും ആശങ്കാകുലരാണ്. 1929-ൽ സ്ഥാപിതമായ ജമൈക്ക പ്രൊഡ്യൂസേഴ്‌സ് ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് ജെപി ഫാംസ്, പഴങ്ങളും, ലഘുഭക്ഷണ ഉൽപ്പന്നങ്ങളും ഉൾപ്പെടെ ദ്വീപിലെ ഏറ്റവും വലിയ ഭക്ഷ്യ ഉൽപ്പാദകരിൽ ഒന്നാണ് ജെപി ഫാംസ്.
More Stories
കാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ബന്ധുക്കൾക്കും ഇനി ജോലിക്ക് അപേക്ഷിക്കാം സുപ്രധാന തീരുമാനവുമായി സർക്കാർ
കാനഡയിൽ ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖല ജീവനക്കാർക്ക് പെയ്ഡ് സിക്ക് ലീവ് സുപ്രധാന നാഴികക്കല്ല് പിന്നിട്ട് സർക്കാർ
കാനഡയിൽ വ്യാജ മോർട്ട്ഗേജ് ബ്രോക്കറായി വേഷമിട്ട് തട്ടിപ്പ്; പ്രതിക്കെതിരെ ജാഗ്രത പുലർത്താൻ നിർദ്ദേശം