November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

എ​യ​ർ സു​വി​ധ റജിസ്ട്രേഷൻ ഒഴിവാക്കി ഇന്ത്യൻ വ്യോമയാന മന്ത്രാലയം; പാസ്‌പോർട്ടിൽ സിംഗിൾ നെയിം മാത്രമുള്ളവർക്ക് യുഎഇയിലേക്കുള്ള സന്ദർശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ല

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പാസ്‌പോർട്ടിൽ സിങ്കിൾ നെയിം (ഒറ്റപ്പേര്) മാത്രമുള്ളവർക്ക് സന്ദർശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ (എൻഎഐസി) അറിയിച്ചു. പാസ്‌പോർട്ടിൽ ഗിവൺ നെയിമോ സർ നെയിമോ മാത്രം നൽകിയവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. എന്നാൽ റെസിഡന്റ്/ തൊഴിൽ വിസയിലെത്തുന്നവർക്ക് ഇത് ബാധകമല്ലയെന്ന് എൻഎഐസി അറിയിച്ചു.

ഗിവൺ നെയിം എഴുതി സർ നെയിമിന്റെ സ്ഥാനത്ത് ഒന്നും എഴുതിയില്ലെങ്കിലോ സർ നെയിം എഴുതി ഗിവൺ നെയിം ഒന്നും എഴുതാതിരുന്നാലോ യുഎഇ യിൽ ഇനി പ്രവേശനം സാധ്യമാകില്ലാ. ആയതിനാൽ യുഎഇയിലേക്കും തിരികെയും യാത്ര ചെയ്യുന്ന സന്ദർശക, ടൂറിസ്റ്റ് വിസയിലുള്ളവർ പാസ്‌പോർട്ടിൽ ഫസ്റ്റ് നെയിം, സർ നെയിം എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് യുഎഇയിലെ ട്രാവൽ ഏജന്റുമാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇതിനകം വിസ ഇഷ്യു ചെയ്ത പാസ്‌പോർട്ടിൽ സിങ്കിൾ നെയിം മാത്രമുള്ളവരെ യുഎഇ എമിഗ്രേഷനുകൾ ‘INAD’ ആയി പരിഗണിക്കും. നവംബർ 21 മുതൽ പുതിയ മാർഗനിർദ്ദേശം പ്രാബല്യത്തിൽ വരും.

അതേസമയം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് എയർ സുവിധ പോർട്ടൽ രജിസ്‌ട്രേഷൻ ഒഴിവാക്കി വ്യോമയാന മന്ത്രാലയം. കൊവിഡ് വാക്‌സിനേഷനുള്ള സെൽഫ് ഡിക്ലറേഷൻ ഫോം ആയിരുന്നു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വരുന്നവർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത്. കോ​വി​ഡ്​ രൂ​ക്ഷ​മാ​യ സ​മ​യ​ത്ത്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​നാ​ണ്​ ഈ ​നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യിരുന്നത്. വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ പി.​സി.​ആ​ർ ഫ​ല​വും ഇ​തോ​ടൊ​പ്പം ന​ൽ​ക​ണ​മെ​ന്ന്​ നി​ബ​ന്ധ​ന​യു​ണ്ടാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ഇത് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. കോവിഡ് കേസുകൾ കുറഞ്ഞതും വാക്‌സിനേഷൻ വർധിച്ചതും കണക്കിലെടുത്താണ് എയർ സുവിധ പോർട്ടൽ രജിസ്‌ട്രേഷൻ ഒഴിവാക്കിയതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. മാ​സ്കും പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യു​മെ​ല്ലാം ഒ​ഴി​വാ​ക്കി​യി​ട്ടും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​ദേ​ശ യാ​ത്ര​ക്കാ​ർ എ​യ​ർ സു​വി​ധ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കാ​ത്ത​ത്​ കേന്ദ്ര മന്ത്രാലയത്തെ ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ര​ണ്ടു​ വ​ർ​ഷ​മാ​യി പ്ര​വാ​സി​ക​ളെ വ​ല​ച്ചി​രു​ന്ന എ​യ​ർ സു​വി​ധ ഒ​ഴി​വാക്കി​യ​തി​ൻറെ ആ​ശ്വാ​സ​ത്തി​ൽ ആണ് പ്ര​വാ​സി​ക​ൾ.

About The Author

error: Content is protected !!