November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഭീകരാക്രമണത്തിൽ അപലപിച്ച് ട്രൂഡോ : അക്രമി പിടിയിൽ

ഒന്റാരിയോ : കാനഡയിലെ ഒന്റാരിയോ പ്രവിശ്യയുടെ തെക്ക് ഭാഗത്താണ് ഒരു കുടുംബത്തിലെ നാലു പേര് കഴിഞ്ഞ ദിവസം ട്രക്ക് ഇടിച്ച് മരിച്ചത്. 20 വയസ്സുള്ള നഥാനിയേൽ വെല്റ്റ്മാന് എന്ന യുവാവാണ് വാഹനം ഓടിച്ചിരുന്നത്. അപകടമുണ്ടാകുമ്പോൾ ഇയാൾ സംരക്ഷണ കവചം ധരിച്ചിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇടിയുടെ ആഘാതം ഏൽക്കാതിരിക്കാനാണ് ഇത് ധരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അക്രമിയെ പിന്നീട് അപകടമുണ്ടായതിന് ഏഴ് കിലോമീറ്റർ അകലെയുള്ള ഒരു മാളിൽവെച്ച് പോലീസ് പിടികൂടിയെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് വാര്ത്താ സമ്മേളനത്തിൽ പറഞ്ഞു.അപകടം ആസൂത്രിതവും മുൻകൂട്ടി തീരുമാനിച്ചതുമാണെന്നതിനു തെളിവുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വെറുപ്പും വിദ്വേഷവുമാണ് ഈ ആക്രമണത്തിന് പ്രേരണയായത്. മുസ്ലിം കുടുംബം ആയതുകൊണ്ടാണ് അവർക്കെതിരെ ഈ അക്രമമുണ്ടായത് എന്നാണ് വ്യക്തമാകുന്നതെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് കൂട്ടിച്ചേര്ത്തു.

ഇത് മുസ്ലിംകൾക്കെതിരെ മാത്രമല്ല കാനഡക്കെതിരെയും നടന്ന കൂട്ടക്കൊലയാണ്, പറഞ്ഞറിയിക്കാനാവാത്ത വിദ്വേഷം മാത്രമാണ് അതിന് കാരണമെന്നും ഒന്റാരിയോ(ലണ്ടൻ) മേയർ അദ്ദേഹത്തിന്റെ വാർത്തകുറിപ്പിൽ പറഞ്ഞു.

46കാരനായ സൽമാൻ അഫ്സൽ, അദ്ദേഹത്തിന്റെ ഭാര്യ 44കാരി മദിഹ, മകൾ 15കാരീ യുമ്ന, 74കാരിയായ അമ്മയും ഉൾപ്പെടെ ഒരു കൂടുംബത്തിലെ 4 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ ഒമ്പത് വയസ്സുള്ള ഫായിസ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു ട്രക്ക് പാഞ്ഞെത്തി അപകടമുണ്ടാക്കിയത് .

About The Author

error: Content is protected !!