November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

സർക്കാരുമായുള്ള ചർച്ചകൾ പരാജയം: ഒന്റാറിയോയിലെ വിദ്യാഭ്യാസമേഖല അഞ്ച് ദിവസം സ്‌തംഭിക്കും

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ നവംബർ 21 തിങ്കളാഴ്ച മുതൽ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ ബ്രാംപ്ടൺ, മിസിസാഗ, കാലിഡൺ എന്നിവിടങ്ങളിലെ സ്‌കൂളുകൾ അടച്ചിടും. ലൈബ്രേറിയൻമാർ, അദ്ധ്യാപകർ, വിദ്യാഭ്യാസ അസിസ്റ്റന്റുമാർ തുടങ്ങിയ വിദ്യാഭ്യാസ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് CUPE, പ്രവിശ്യാ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് അഞ്ച് ദിവസത്തെ പണിമുടക്കിന് നോട്ടീസ് ഫയൽ ചെയ്തു.

പ്രവിശ്യാ സർക്കാരുമായി നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെടുകയാണുണ്ടായതെന്ന് ജീവനക്കാരുടെ യൂണിയൻ അറിയിച്ചു. അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിക്കുന്നതിനാൽ പ്രവിശ്യയിലെ സ്‌കൂളുകൾ വീണ്ടും അടച്ചുപൂട്ടേണ്ടതായി വരും. ചർച്ചകൾ പുനരാരംഭിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും പണിമുടക്കാരംഭിച്ചതിൽ താൻ നിരാശനാണെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫൻ ലെക്സെ പറഞ്ഞു.

ബിൽ 28 റദ്ദാക്കുമെന്നും മികച്ച ഓഫറുകൾ മുന്നോട്ട് വയ്ക്കാനുള്ള സന്നദ്ധത ഞങ്ങൾ പ്രകടിപ്പിച്ചുവെന്നും, തിങ്കളാഴ്ചയ്ക്ക് മുമ്പ് ഒരു കരാറിലെത്താൻ പ്രവിശ്യ പ്രതീക്ഷിക്കുന്നതായി ബ്രാംപ്ടൺ-നോർത്തിന്റെ എംപിപി, ഗ്രഹാം മക്ഗ്രെഗർ പറഞ്ഞു.

About The Author

error: Content is protected !!