November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

മിസ്സിസാഗയിലെയും ബ്രാംപ്ടണിലെയും വാണിജ്യ ബിസിനസ് കവർച്ചകൾ അവസാനിപ്പിക്കാൻ പുതിയ പദ്ധതികളുമായി പീൽ റീജിയണൽ പോലീസ്

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

മിസ്സിസാഗയിലെയും ബ്രാംപ്ടണിലെയും വാണിജ്യ ബിസിനസ് കവർച്ചകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ പുതിയ പദ്ധതികളുമായി പീൽ റീജിയണൽ പോലീസ്. പ്രത്യേകിച്ച് ഫാർമസികൾ ലക്ഷ്യമിട്ട് കവർച്ചകൾ കൂടുന്നതിനാലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

മിസ്സിസാഗയിലും ബ്രാംപ്‌ടണിലും ഫാർമസി കവർച്ചകൾ മുമ്പെന്നത്തേക്കാളും വ്യാപകമാണ്. സെപ്തംബർ 15 മുതൽ ഒക്‌ടോബർ 15 വരെ, പീലിന്റെ രണ്ട് നഗരങ്ങളിലായി വാണിജ്യ ബിസിനസുകളെ ലക്ഷ്യമിട്ട് 68 കവർച്ചകൾ നടന്നതായി പീൽ പോലീസിന്റെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

ഒന്റാറിയോ ക്രൈം പ്രിവൻഷൻ വീക്കിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത ഒരു മിനിറ്റ് ദൈർഘ്യമുള്ള പീൽ പോലീസ് പങ്കുവെച്ച വീഡിയോ ഫാർമസി കവർച്ചകളെക്കുറിച്ചും ബിസിനസ്സ് ഉടമകൾക്ക് തങ്ങളെയും ജീവനക്കാരെയും അവരുടെ സ്വത്തുക്കളെയും എങ്ങനെ മികച്ച രീതിയിൽ സംരക്ഷിക്കാമെന്നും പറയുന്നു.

ബിസിനസ്സ് ഉടമകളെ അവരുടെ ബിസിനസ്സ് സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സഹായകരമായ വിവരങ്ങൾ ലഭിക്കുന്നതിന് പീൽ പോലീസിലെ ക്രൈം പ്രിവൻഷൻ സേവനങ്ങളുമായി ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിക്കുന്നു. കുറ്റകൃത്യങ്ങൾ തടയാൻ പോലീസും ബിസിനസ്സ് സമൂഹവും കൂടുതൽ സഹകരിക്കേണ്ടതുണ്ട്.

ഏറ്റവുമൊടുവിൽ ചൊവ്വാഴ്ച (നവംബർ 8) രാത്രിയാണ് ബ്രാംപ്ടണിലെ ഫാർമസിയിൽ മോഷണം നടന്നത്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ ഈ കവർച്ചയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 905-453-3311 എന്ന നമ്പറിൽ പോലീസിനെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.

About The Author

error: Content is protected !!