https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
അജ്ഞാത ബോംബ് ഭീഷണിയെത്തുടർന്ന് ചൊവ്വാഴ്ച ഒഴിപ്പിച്ച യോർക്ക് യൂണിവേഴ്‌സിറ്റി കാമ്പസ് സുരക്ഷിതമാണെന്ന് ടൊറന്റോ പോലീസ് അറിയിച്ചു. നോർത്ത് യോർക്കിലെ ബെഥൂൺ കോളേജിൽ യോർക്ക് യൂണിവേഴ്സിറ്റി സെക്യൂരിറ്റി വിഭാഗവുമായി ചേർന്ന് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ടൊറന്റോ പോലീസ് പൊതുജനങ്ങളെ അറിയിച്ചു. എന്നാൽ അജ്ഞാത ബോംബ് ഭീഷണി എവിടെ നിന്നാണെന്ന് ഉടൻ കണ്ടെത്തുമെന്ന് പോലീസ് വാർത്താകുറിപ്പിൽ പറഞ്ഞു.
പൊതുജന സുരക്ഷയ്ക്ക് ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്, മുൻകരുതൽ എന്ന നിലയിലാണ് വിദ്യാർത്ഥികളെ ക്യാമ്പസിൽ നിന്ന് ഒഴിപ്പിച്ചതെന്ന് യോർക്ക് യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞു.
ഒരു അപ്‌ഡേറ്റിൽ, പോലീസ് ഓഫീസർമാരും യോർക്ക് സെക്യൂരിറ്റി സർവീസസും ബെഥൂൺ കോളേജിൽ പരിശോധന പൂർത്തിയാക്കിയതായും കമ്മ്യൂണിറ്റിക്ക് ഭീഷണിയില്ലെന്ന് സ്ഥിതീകരിച്ചതായും അറിയിച്ചു. ഭീക്ഷണിയെതുടർന്ന് ഒഴിപ്പിച്ചവരെ ഉൾക്കൊള്ളാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും പിന്തുണ ആവശ്യമുള്ള ആർക്കും സർവകലാശാലയുടെ സേവനം പ്രയോജനപ്പെടുത്താമെന്നും യോർക്ക് സർവകലാശാല അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു