https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കാനഡയിൽ പഠനത്തിനായി വന്ന ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബ്രാംപ്ടൺ സ്വദേശിയെ ഏഴു വർഷം തടവ് ശിക്ഷക്ക് വിധിച്ചു. ശ്രീലങ്കയിൽ നിന്ന് ബ്രാംപ്ടണിൽ സ്ഥിരതാമസമാക്കിയ കുഗരാജ (28) ക്കാണ് തടവ് ശിക്ഷ വിധിച്ചത്.
ഇന്ത്യയിൽ നിന്നുള്ള 21 വയസ്സുള്ള വിദ്യാർത്ഥിനി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാൻ 2020 സെപ്തംബർ 9 ന്, മിസിസാഗയിലെ പിയേഴ്സൺ എയർപോർട്ടിൽ വന്നിറങ്ങി. നിലവിലുള്ള കോവിഡ്-19 പാൻഡെമിക് റെസ്ട്രിക്ഷൻ കാരണം, മോൺട്രിയലിലേക്കുള്ള യാത്ര പൂർത്തിയാക്കാൻ വിദ്യാർത്ഥിനിക്ക് കഴിഞ്ഞില്ല. അന്നത്തെ ആരോഗ്യ നിയന്ത്രണങ്ങൾ പ്രകാരം, വിദ്യാർത്ഥിനിക്ക് 14 ദിവസത്തേക്ക് ക്വറന്റീനിൽ പോകേണ്ടി വന്നു.
ടൊറന്റോയിൽ കുടുങ്ങിയ വിദ്യാർത്ഥിനി ടൊറന്റോയിൽ ഒരു എയർബിഎൻബി മുറി വാടകയ്‌ക്കെടുത്തു. അവിടെ വച്ച് വിദ്യാർത്ഥിനി കൃഷ്യന്ത് കുഗരാജയെ കണ്ടുമുട്ടി. ശ്രീലങ്കയിൽ നിന്ന് വന്ന കുഗരാജ കുടുംബാംഗങ്ങൾക്കൊപ്പം കാനഡയിൽ സ്ഥിര താമസമാണ്.
2020 സെപ്റ്റംബറിൽ കുഗരാജയും വിദ്യാർത്ഥിയുടെ അതേ വീട്ടിൽ ഒരു മുറി വാടകയ്‌ക്കെടുക്കുകയായിരുന്നു. ഇക്കാലയളവിൽ ഇയാൾ രണ്ടുതവണ ലൈംഗികമായി പീഡിപ്പിക്കുകയും ബലമായി മുറിയിൽ അടച്ചിടുകയും ചെയ്തതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആക്രമണത്തെ കുറിച്ച് പോലീസിൽ അറിയിച്ചാൽ നാടുകടത്തുമെന്ന് കുഗരാജ ഭീഷണിപ്പെടുത്തി. അവളുടെ ഇമിഗ്രേഷൻ പദവിയിലും നഗരത്തിലെ മികച്ച അഭിഭാഷകരുടെ കാര്യത്തിലും വിദ്യാർത്ഥിനിക്ക് അറിവുണ്ടായിരുന്നില്ല. സെപ്തംബർ 20-ന് ഇയാൾ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും പിന്നീട് മർദിക്കുകയും ചെയ്തു, മുറിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ കുഗരാജ മുറിയിലേക്ക് തള്ളിയിടുകയും രക്ഷപ്പെട്ടാൽ അവളെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസിന് കൊടുത്ത മൊഴിയിൽ പറയുന്നു. എന്നാൽ ഇവിടെ നിന്നും രക്ഷപ്പെട്ട വിദ്യാർത്ഥി എയർബിഎൻബി-യിലെ മറ്റ് വാടകക്കാരിൽ നിന്ന് സഹായം തേടുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
താമസിയാതെ സ്ഥലത്തെത്തിയ പോലീസ് കുഗരാജയെ അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, നിർബന്ധിത പ്രവേശനം, ബലാൽസംഗം, ആക്രമണം, വധഭീഷണി എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തുകയും. കുഗരാജക്ക് ഏഴു വർഷത്തെ തടവുശിക്ഷ കോടതി വിധിക്കുകയായിരുന്നു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു