https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന നേഴ്‌സിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് പോലീസ്. ഇന്ത്യൻ നേഴ്‌സിനെ കണ്ടെത്തുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ അതായത് 5.23 കോടി രൂപയാണ് ക്വീൻസ്ലാന്റ് പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളവയിൽ ഏറ്റവും വലിയ പാരിതോഷികമാണ് പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
2018 ഒക്ടൊബോർ 22-ന് കേൺസിന്റെ വടക്ക് 40 കിലോമീറ്റർ മാറിയുള്ള വാങ്കെറ്റി ബീച്ചിൽ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ തോയ കോർഡിങ്‌ലെയെ കൊലപ്പെടുത്തിയ കേസിലാണ് രാജ്‌വീന്ദർ സിങ് (38) നെ അന്വേഷിക്കുന്നത്. ഇന്നിസ്ഫെയ്‌ലിൽ നഴ്സ് ആയി ജോലി നോക്കിയ രാജ്‌വീന്ദർ ജോലി രാജിവച്ച് ഭാര്യയെയും മൂന്നു മക്കളെയും ഓസ്ട്രേലിയയിൽ ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു.
‘രജ്‌വിന്ദറിന്റെ അവസാന ലൊക്കേഷൻ ഇന്ത്യയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഹിന്ദിയും പഞ്ചാബിയും കൈകാര്യം ചെയ്യാനറിയാവുന്ന ഉദ്യോഗസ്ഥരെ നിയമിച്ചതായി ക്വീൻസ് ലാൻഡ് ഡിറ്റക്ടീവ് ആക്ടിങ് സൂപ്രണ്ട് സോണിയ സ്മിത്ത് പറഞ്ഞു. വാട്ട്സ്ആപ്പ് വഴിയും മറ്റും രജ്‌വിന്ദർ സിങ് എവിടെയാണെന്ന് അറിയാവുന്ന ഇന്ത്യയിലെ ആരിൽ നിന്നും ഈ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ സ്വീകരിക്കാൻ കഴിയുമെന്നും, ശരിയായ കാര്യം ചെയ്യാൻ ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു വെന്ന്, സോണിയ സ്മിത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതിയെകുറിച്ച് വിവരങ്ങൾ അറിയുന്നവർ ക്വീൻസ്‌ലൻഡ് പൊലീസിന്റെ ഓൺലൈൻ പോർട്ടൽ വഴി https://www.police.qld.gov.au/policelink-reporting വിവരം അറിയിക്കാം. കോർഡിങ്‌ലെ കൊല്ലപ്പെട്ടതിന് പിറ്റേന്ന് കേൺസ് വിമാനത്താവളം വഴി രാജ്‌വീന്ദർ സിങ് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന