https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കുടിയേറ്റക്കാരുടെ എണ്ണം വരും വർഷങ്ങളിൽ വർധിപ്പിക്കുമെന്ന് കാനഡ ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ അറിയിച്ചു. 2025ഓടെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവർഷം അഞ്ച് ലക്ഷമാക്കുക എന്നതാണ് സുപ്രധാന ലക്ഷ്യം. കടുത്ത തൊഴിലാളിക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ് കാനഡ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിന്റെ പുതിയ നടപടി.
ചൊവ്വാഴ്ചയാണ് പുതിയ പദ്ധതി കാനഡ ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ പ്രഖ്യാപിച്ചത്. തൊഴിൽ വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള കൂടുതൽ തൊഴിലാളികളെ പെർമിനന്റ് റെസിഡന്റാക്കുമെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്. കാനഡയിലെ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും തീരുമാനത്തെ സ്വാഗതം ചെയ്തു.
2023ൽ 4.65 ലക്ഷം പുതിയ സ്ഥിര താമസക്കാരെ വിദേശരാജ്യങ്ങളിൽ നിന്ന് കാനഡയിലേക്കെത്തുമെന്നും ഇത് 2025ൽ അഞ്ച് ലക്ഷമാക്കുക എന്നതാണ് ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിന്റെ പുതിയ നടപടി. കഴിഞ്ഞ വർഷം 4.05 ലക്ഷം സ്ഥിര താമസക്കാരെ കാനഡ സ്വീകരിച്ചതായി ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. കാനഡയിൽ നിലവിൽ 10 ലക്ഷത്തോളം തൊളിലവസരങ്ങളാണ് ഉള്ളത്. തൊഴിലാളികളുടെ ക്ഷാമം മൂലം നിർമ്മാണ മേഖലയിൽ ഉൾപ്പടെ ആരോഗ്യ മേഖലയിലും പ്രതിസന്ധി നേരിടുകയാണ്, പുതിയ കുടിയേറ്റക്കാർ എത്തുന്നതോടെ രാജ്യത്തെ വിവിധ മേഖലകളിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു ദശലക്ഷത്തോളം ഒഴിവുകൾ നികത്തപ്പെടുമെന്നാണ് ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിന്റെ പ്രതീക്ഷ.
More Stories
ഐആർസിസി അപേക്ഷകളുടെ ബാക്ക്ലോഗിൽ നേരിയ വർദ്ധനവ്
എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ പ്രഖ്യാപിച്ച് ഐആർസിസി
13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത യാത്ര പദ്ധതിയുമായി കാനഡ