November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ തലച്ചോറിനെ ബാധിക്കുന്ന അപൂർവ്വ രോഗം വ്യാപിക്കുന്നു: ജനങ്ങൾ ആശങ്കയിൽ

ഒന്റാറിയോ : കാനഡയിൽ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം വ്യാപിക്കുന്നു ജനങ്ങൾ ആശങ്കയിൽ . കാഴ്ച, കേൾവി, ശരീരത്തിന്റെ സന്തുലനം നഷ്ടപ്പെടൽ, നടക്കാൻ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കാനഡയിലെ ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലാണ് ഈ അജ്ഞാത രോഗം കൂടുതലായി വ്യാപിക്കുന്നത്. അതിനാൽ തന്നെ ന്യൂ ബ്രൺസ്വിക് സിൻഡ്രോം എന്നാണ് രോഗത്തിന് ആരോഗ്യ വിദഗ്ധർ പേര് നൽകിയിരിക്കുന്നത്.

രോഗബാധയ്ക്ക് കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് വളരെയേറെ ആശങ്ക കൂട്ടുന്നതാണ്. ഇതിനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. രോഗം സംബന്ധിച്ച് ജനങ്ങളിൽ പരിഭ്രാന്തി ഉയർന്നിട്ടുണ്ടെന്നും അജ്ഞാത രോഗം ഭയപ്പെടുത്തുന്നുവെന്നും ന്യൂ ബ്രൺസ്വിക്ക് ആരോഗ്യമന്ത്രി ഡൊറോത്തി ഷെപ്പേർഡ് പറഞ്ഞു.

48 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്. ആറ് പേർ രോഗം ബാധിച്ച് മരിച്ചതായും റിപ്പോർട്ടുകളുണ്ട്. 18നും 85നും ഇടയിൽ പ്രായമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സ്ത്രീകൾക്കിടയിലും പുരുഷന്മാർക്കിടയിലും രോഗം ഒരേ രീതിയിൽ കാണപ്പെടുന്നുണ്ട്. തലച്ചോറിനെയാണ് ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

About The Author

error: Content is protected !!