https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ദക്ഷിണകൊറിയയുടെ തലസ്ഥാന നഗരമായ സോളിൽ ഹാലോവിൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ചു. പരുക്കേറ്റ നിരവധിയാളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥനായ ചിയോ ചിയോൺ സിക് പറഞ്ഞു.
ആഘോഷത്തിനായി ഒത്തുകൂടിയവർ നേരിയ വീതിയുള്ള റോഡിലൂടെ പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയാണു മരണങ്ങളേറെയും. അടിയന്തര സേവനത്തിന് 400ലധികം ആരോഗ്യപ്രവർത്തകരെ പ്രദേശത്ത് നിയോഗിച്ചു. ഹാലോവിൻ ആഘോഷങ്ങൾക്കായി ഒരു ലക്ഷത്തോളം പേർ നഗരത്തിൽ തടിച്ചുകൂടിയിരുന്നതായാണ് റിപ്പോർട്ടുകൾ.
അതേസമയം അപകടത്തിൽപ്പെട്ടവരിൽ ഇറാൻ, ഉസ്ബെക്കിസ്ഥാൻ, ചൈന, നോർവേ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ആഘോഷങ്ങളിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും വിവിധ ഇടങ്ങളിൽ നിന്നെത്തിയ ചെറുപ്പാക്കാരാണ്.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന