https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
നവംബർ 15, 2022 മുതൽ ഡിസംബർ 31, 2023 വരെ, കാനഡയിലുള്ളതും പഠനാനുമതിയിൽ ഓഫ്-കാമ്പസ് വർക്ക് ഓതറൈസേഷൻ ഉള്ളതുമായ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ക്ലാസ് നടക്കുന്ന സമയത്ത് കാമ്പസിന് പുറത്ത് ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലി ചെയ്യാൻ അനുവദിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ അറിയിച്ചു. കാനഡയുടെ തലസ്ഥാന നഗരമായ ഒട്ടാവയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ഇമിഗ്രേഷൻ മന്ത്രി ഈ സുപ്രധാന പരിഷ്കാരം പ്രഖ്യാപിച്ചത്. കാനഡയിലുടനീളം അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം ലഘൂകരിക്കാനാണ് ഈ നടപടികൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഫ്രേസർ വിശദീകരിച്ചു.
ഇന്ന് മുതൽ പഠനാനുമതി അപേക്ഷ സമർപ്പിച്ച വിദേശ പൗരന്മാർക്കും ഈ താൽക്കാലിക നടപടി ബാധകമാകും. ഐ ആർ സി സി അപേക്ഷകൾ അംഗീകരിച്ചാൽ അവർക്ക് ഈ നയത്തിൽ നിന്ന് പ്രയോജനം നേടാനും കഴിയും.
കാനഡയിൽ ചരിത്രപരമായ തൊഴിൽ ദൗർലഭ്യവും ചരിത്രപരമായ നിലവാരമനുസരിച്ച് കുറഞ്ഞ തൊഴിലില്ലായ്മ നിരക്കും നേരിടുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു, കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ 5.4 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 5.2 ശതമാനമായി കുറഞ്ഞു.
കാനഡയിൽ ഇതിനകം തന്നെ യോഗ്യരായ 500,000 അന്തർദ്ദേശീയ വിദ്യാർത്ഥികളെ കൂടുതൽ മണിക്കൂർ ജോലി ചെയ്യാൻ ഈ നടപടി അനുവദിക്കുമെന്ന് ഫ്രേസർ അഭിപ്രായപ്പെട്ടു. പുതിയ നയം അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് സാമ്പത്തികമായി ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കാനഡയിൽ പത്ത് ലക്ഷത്തോളം ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു, ഈ നിയമം മൂലം ഈ ഒഴിവുകൾ നികത്തുന്നതിന് പര്യാപ്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫ്രേസർ പറഞ്ഞു.
More Stories
ഐആർസിസി അപേക്ഷകളുടെ ബാക്ക്ലോഗിൽ നേരിയ വർദ്ധനവ്
എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ പ്രഖ്യാപിച്ച് ഐആർസിസി
13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത യാത്ര പദ്ധതിയുമായി കാനഡ