November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലേക്ക് വിസ വാഗ്‌ദാനം ചെയ്‌ത് 1.63 കോടിയിലേറെ തട്ടി ; പ്രതികൾ പിടിയിൽ

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 10 പേരെ കബളിപ്പിച്ച ട്രാവൽ ഏജന്റുമാർക്കെതിരെ അഹമ്മദാബാദ് പോലീസ് കേസെടുത്തു. പ്രതികൾ പരാതിക്കാരിൽ നിന്ന് 1.63 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസ് അറിയിച്ചു.

വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് ട്രാവൽ ഏജന്റുമാർക്കെതിരെ പരാതി ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ ഇൻഡർ റെസിഡൻസി ഹോട്ടലിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. 11 പേരെ ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയുകയും ഇവരിൽ നിന്ന് നിരവധി പാസ്പോർട്ടുകളും പോലീസ് പിടിച്ചെടുത്തിരുന്നു.

പ്രതികൾ അഹമ്മദാബാദ്, ഗാന്ധിനഗർ, മെഹ്‌സാന സ്വദേശികളാണ്. പ്രതികളിൽ നിന്ന് കണ്ടെടുത്ത പാസ്‌പോർട്ടുകൾ കനേഡിയൻ അധികൃതരുമായി പോലീസ് പരിശോധിച്ചപ്പോൾ, അനധികൃതമായി സമർപ്പിച്ച ടൂറിസ്റ്റ് വിസകൾ റിജെക്ട് ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോൾ, കനേഡിയൻ വിസയുടെ പേരിൽ ഏജന്റുമാർ ഉപഭോക്താക്കളോട് കള്ളം പറയുകയും 1.6 കോടിയിലധികം രൂപ തട്ടിയെടുക്കുകയും, മറ്റ് ചില ഏജന്റുമാരെയും കബളിപ്പിച്ചതായും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഇടപാടുകാർ പ്രതികൾക്ക് തുക നൽകിയെങ്കിലും അവർക്ക് വിസ ലഭിച്ചിരുന്നില്ല. അവരുടെ വിസകൾ കനേഡിയൻ അധികാരികൾ നിരസിച്ചുവെങ്കിലും അത് പ്രോസസ്സിലാണെന്ന് ഏജന്റുമാർ അവരുടെ ക്ലയന്റുകളോട് പറഞ്ഞുകൊണ്ടിരുന്നു. വിസ അപേക്ഷയുടെ പേരിൽ കൂടുതൽ പേരെ കബളിപ്പിക്കുകയോ, വിസകൾ വ്യാജമായി ഉണ്ടാക്കുകയോ ചെയ്തതായി പോലീസ് സംശയിക്കുന്നു. പ്രതികൾക്കെതിരെ വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

About The Author

error: Content is protected !!