November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

സറേയിൽ പോലീസ് ഓഫീസറുടെ കാർ തടഞ്ഞ് നാല്പതോളം പഞ്ചാബി യുവാക്കൾ; നാടുകടത്തൽ ഉൾപ്പെടെ ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ബുധനാഴ്ച ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടിയും കാറും എക്സിറ്റ് പാത്തും തടഞ്ഞ 40 പഞ്ചാബി യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും, മോശമായി പെരുമാറിയതും ഉൾപ്പെടെ നീതിന്യായവ്യവസ്ഥക്കെതിരായി യുവാക്കൾ പ്രവർത്തനം നടത്തിയെന്ന് പോലീസ് അറിയിച്ചു. യുവാക്കൾ നാടുകടത്തൽ ഉൾപ്പെടെയുള്ള ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പോലീസ് പറഞ്ഞു.

കാനഡയിൽ താമസിക്കുന്ന പഞ്ചാബ് സ്വദേശികളായ 40 യുവാക്കൾ തങ്ങളുടെ കാർ റോഡിൽ തടഞ്ഞ പോലീസുകാരുമായി ഏറ്റുമുട്ടിയതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. തുടർച്ചയായി മൂന്ന് മണിക്കൂർ ഉച്ചത്തിലുള്ള സംഗീതം മുഴക്കിയതിന് ട്രാഫിക് നോട്ടീസ് പുറപ്പെടുവിച്ച പോലീസുമായി ഒരു കൂട്ടം യുവാക്കൾ വാഗ്വാദത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്ട്രോബെറി ഹിൽ പ്ലാസ 72-ാം അവന്യൂവിന് ചുറ്റും കറങ്ങുകയായിരുന്നു യുവാക്കളുടെ കാർ. പരിസരവാസികൾക്ക് ശല്യം ഉണ്ടാകാതിരിക്കാൻ ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ പോലീസ് ഇവർക്ക് നോട്ടീസ് നൽകി.

തുടർന്ന് കാറിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നതിനിടെ യുവാക്കൾ ഉദ്യോഗസ്ഥരെ വഴി തടയുകയും പോലീസിനോട് മോശമായി പെരുമാറുകയും, ഭീകരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പഞ്ചാബ് സ്വദേശികളായ നാല്പതുപേരാണ് പ്രതികളെന്ന് പോലീസ് ഉദ്യോഗസ്ഥ സംഘം അറിയിച്ചു.

കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്കും വികസനത്തിനും പഞ്ചാബികൾ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നും എന്നാൽ ചില ഘടകങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും കനേഡിയൻ പോലീസിലെ കോൺസ്റ്റബിൾ സർബ്ജിത് സംഗ പറഞ്ഞു.

About The Author

error: Content is protected !!