https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കാനഡയിൽ യൂസ്ഡ് കാർ വിലയിൽ വൻ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. AutoTrader.ca- പുതിയ റിപ്പോർട്ട് പ്രകാരം യൂസ്ഡ് കാറിന്റെ ശരാശരി വില ജൂണിൽ 38,097 ഡോളറിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസം വില തുടർച്ചയായി 0.4 ശതമാനമായി കുറഞ്ഞു. ഇത് 18 മാസത്തിനിടെ ആദ്യമായി യൂസ്ഡ് കാർ വിലയിൽ കുറവ് രേഖപ്പെടുത്തിയത്.
കോവിഡ് മാഹാമാരിയും, ചിപ്പ് ക്ഷാമവും, വാഹന വ്യവസായത്തെ സാരമായി ബാധിച്ചു. ഇത് മുഴുവൻ വിതരണ ശൃംഖലയെയും ഓട്ടോമോട്ടീവ് ഉൽപ്പാദനത്തെയും വിൽപ്പനയെയും തടസ്സപ്പെടുത്തി. കൂടാതെ പുതിയ കാറുകളുടെ ഉയർന്ന വിലയും, പല ഡീലർഷിപ്പുകളിലും നീണ്ട കാത്തിരിപ്പ് സമയവും യൂസ്ഡ് കാർ വിപണിയിലേക്ക് തിരിയുന്നതിലേക്ക് കാരണമായി. കോവിഡ് -19 നിയന്ത്രണ നടപടികൾ മൂലം കീ ചിപ്പുകളുടെയും ഘടകങ്ങളുടെയും കുറവും വിതരണ തടസവും കാരണം പല കമ്പനികൾക്കും ഈ വർഷം ഉൽപ്പാദനം ആവർത്തിച്ച് വെട്ടിക്കുറയ്ക്കേണ്ടി വന്നുട്ടുണ്ട്.
കാനഡയിൽ 2022 ന്റെ രണ്ടാം പാദത്തിൽ സെഡാനുകളുടെയും ഹാച്ച്ബാക്കുകളുടെയും ഇൻവെന്ററിയിൽ നേരിയ കുറവുണ്ടായെങ്കിലും, എസ്‌യുവികളുടെ ഇൻവെന്ററി മുൻ പാദത്തെ അപേക്ഷിച്ച് 35.7 ശതമാനവും ട്രക്ക് ഇൻവെന്ററി 123.8 ശതമാനം ഉയർന്നു. എന്നാൽ മറുവശത്ത്, പുതിയ കാറുകളുടെ വില കുതിച്ചുയരുന്നു. 2022 ജൂലൈയിൽ, AutoTrader.ca-ൽ ലിസ്റ്റുചെയ്തിരിക്കുന്ന ശരാശരി പുതിയ കാർ വില 55,469 ഡോളറായിരുന്നു, മുൻ മാസത്തേക്കാൾ 1.5 ശതമാനവും മുൻ വർഷത്തേക്കാൾ 18 ശതമാനവും വർധിച്ചു. അതിനപ്പുറം, പുതിയ കാർ ഇൻവെന്ററിയിൽ ഇടിവ് തുടരുകയാണ്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു