https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
മാർഖാമിലെ ഡിലൈറ്റ് റെസ്‌റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതായി യോർക്ക് റീജിയൻ പബ്ലിക് ഹെൽത്ത് സ്ഥിരീകരിച്ചു. റെസ്റ്റോറന്റ് അന്വേഷണവിധേയമായി അടച്ചിട്ടിരിക്കുകയാണ് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും മാർഖാം മെഡിക്കൽ ഓഫീസർ ഡോ. ബാരി പേക്സ് ബ്ലോഗ്ടോയ്ക്ക് പ്രസ്താവനയിൽ പറഞ്ഞു.
ആഗസ്റ്റ് 27 ശനിയാഴ്ചയോ ആഗസ്റ്റ് 28 ഞായറാഴ്ചയോ മർഖാമിലെ 1250 കാസിൽമോർ അവന്യൂവിലെ യൂണിറ്റ് 4-ൽ സ്ഥിതി ചെയ്യുന്ന ഡിലൈറ്റ് റെസ്റ്റോറന്റിൽ നിന്നും എന്തെങ്കിലും ഭക്ഷണം കഴിച്ച ഉപഭോക്താക്കൾ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് യോർക്ക് റീജിയൻ പബ്ലിക് ഹെൽത്ത് നിർദ്ദേശിച്ചു.
എത്രപേർക്ക് അസുഖം വന്നിട്ടുണ്ടെന്നോ ഗുരുതരമായ രോഗത്തിന്റെ കാരണമെന്തെന്നോ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് യോർക്ക് റീജിയൻ പബ്ലിക് ഹെൽത്ത് പ്രതികരിച്ചു.
അന്വേഷണവുമായി റെസ്റ്റോറന്റ് ഉടമകൾ പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഡിലൈറ്റ് റെസ്‌റ്റോറന്റിൽ നിന്ന് ടേക്ക്ഔട്ട് ഓർഡർ ചെയ്‌തവരോ ഭക്ഷണം ബാക്കിവെച്ചവരോ ആയ ഉപഭോക്താക്കൾ അത് ഉടനടി നീക്കം ചെയ്യണമെന്ന് ഹെൽത്ത് ഏജൻസി പ്രസ്താവന അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു