November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

നയാഗ്ര മലയാളി സമാജം ഓണാഘോഷ പരിപാടികൾ നടത്തി – ആയിരത്തോളം അംഗങ്ങൾ പങ്കെടുത്തു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡ നയാഗ്രയിലെ മലയാളികളുടെ കൂട്ടായ്മയായ നയാഗ്ര മലയാളി സമാജത്തിന്റെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഓഗസ്റ്റ് 27-ാം തീയതി ശനിയാഴ്ച വൈകീട്ട് 7.00 നു നടത്തി. ഇത്തവണത്തെ ഓണാഘോഷം ബഥനി ഓഡിറ്റോറിയം, 1388 തേർഡ് സെന്റ് കാതറിൻ , ഒന്റാറിയോയിൽ വച്ചാണ് നടത്തിയത്. ആയിരത്തോളം മലയാളികൾ പങ്കെടുത്ത ഓണാഘോഷ പരിപാടിയിൽ വിശിഷ്ട അഥിതിയായി പ്രശസ്ത തെന്നിത്യൻ സിനിമാതാരം മന്യ നായിഡു പങ്കെടുത്തു.

മാവേലിയെ വരവേറ്റ് ആരംഭിച്ച കലാസന്ധ്യയിൽ ചെണ്ടമേളം, തിരുവാതിര, ഓണപ്പാട്ട് തുടങ്ങി നിരവധി കലാപരിപാടികളും നടത്തി. സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വർഷങ്ങളെ ഓർമിപ്പിച്ചുകൊണ്ട് അർഹരായ എഴുപത്തിയഞ്ച് വിദ്യാർത്ഥികൾക്ക് അടുത്ത വർഷത്തേക്കുള്ള സാമ്പത്തിക സഹായവും നൽകി. കാനഡയിലെ നിരവധി രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗത്ത് ഉന്നത വ്യക്തികൾ ഓണാഘോഷത്തിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.

ഓണാഘോഷ പരിപാടി വൻവിജയമാക്കിയ എല്ലാവർക്കും നയാഗ്ര മലയാളി സമാജം പ്രസിഡന്റ് ബൈജു പകലോമറ്റവും സെക്രട്ടറി എൽഡ്രിഡ് കാവുങ്കലും നന്ദി അറിയിച്ചു. റിയലറ്റർ ആയ അർജുൻ സനിൽകുമാർ ആയിരുന്നു ഓണാഘോഷ പരിപാടിയുടെ മെഗാ സ്‌പോൺസർ. തോംസൺ സ്കറിയ, ക്രിസ് ലാമനിൽ, ജോസഫ് തോമസ്, അരുൺ ആന്റണി എന്നിവരാണ് ഇവന്റ് സ്പോൺസർമാർ.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയിൽ ജാതി, മതം, രാഷ്ട്രീയം എന്നീ തരംതിരിവുകൾ ഇല്ല എന്നതാണ് നയാഗ്ര മലയാളി സമാജത്തിന്റെ പ്രത്യേകത. നയാഗ്ര റീജിയണിലെ എല്ലാ വിഭാഗത്തിൽപ്പെട്ട മലയാളികളെയും ഒരു പ്രസ്ഥാനത്തിന്റെ കുടകീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് നയാഗ്ര മലയാളി സമാജം പ്രവർത്തിക്കുന്നത്. ഗ്രിംസ്ബി, സെന്റ് കാതറൈൻസ്, തോറോൾഡ്, നയാഗ്ര ഫാൾസ്, നയാഗ്ര ഓൺ ദി ലേയ്ക്ക്, പോർട്ട് കോൾബോൺ, ഫോർട്ട് എറി, വെലന്റ് എന്നീ പ്രദേശങ്ങളെയാണ് നയാഗ്ര മലയാളി സമാജത്തിനു കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സൗഹാർദ്ദ രാവ്, പിക്‌നിക്, ഓണം, ക്രിസ്തുമസ് എന്നീ പരിപാടികൾക്ക് പുറമെ സമാജത്തിന്റെ സാമൂഹിക സേവന പദ്ധതിയായ തണൽ മരം പദ്ധതിക്ക് കീഴിൽ വിവിധ സേവന പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സമാജത്തിന്റെ പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു.

About The Author

error: Content is protected !!