November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഡേറ്റിംഗ്-ആപ്പ് വഴി തട്ടിപ്പ് കാനഡയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ഓൺലൈൻ സൗഹൃദങ്ങളുടെ പുതിയ രൂപമായ ഡേറ്റിംഗ് ആപ്പുകൾ വഴി കാനഡയിൽ തട്ടിപ്പുകൾ വ്യാപകമാകുന്നു. സൗഹൃദം വഴി വ്യക്തിഗത വിവരങ്ങളും, സ്വകാര്യ ചിത്രങ്ങളും പകർത്തി ബ്ലാക്ക്മെയിലിംഗ് വഴി പണം തട്ടുന്ന സംഘങ്ങൾ ഇത്തരം ആപ്പുകളിൽ സജീവമാണ്. കഴിഞ്ഞ ദിവസം കാനഡയിൽ ഡേറ്റിങ് ആപ്പിലൂടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അതുവഴി ആളുകളിൽ നിന്നും പണം തട്ടിയെടുക്കൽ നടത്തിപ്പോന്ന രണ്ട് യുവാക്കളെ സാനിച് പോലീസ് അറസ്റ്റ് ചെയ്തു.

18 നും 20 നും ഇടയിൽ പ്രായമുള്ള പ്രതികൾ ജൂലൈയിൽ ഇരയെ കാണുന്നതിന് മുമ്പ് ഡേറ്റിംഗ് ആപ്പിൽ ഒരു പ്രൊഫൈൽ സൃഷ്ടിച്ചതായി പോലീസ് പറയുന്നു. “ജയ്”, “ഒലിവർ” എന്നീ പ്രൊഫൈൽ പേരുകൾ ഉപയോഗിച്ച് പ്രതികൾ ഇരയെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് ഒരു മീറ്റിംഗ് ക്രമീകരിക്കുകയും ചെയ്തു. ഇവർ ഇരയെ കണ്ടുമുട്ടുമ്പോൾ, ശേഖരിച്ച ഫോട്ടോകളും വിവരങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു രീതിയെന്ന് പോലീസ് പറഞ്ഞു.

പ്രതികൾ ഇരയിൽ നിന്നും 2,500 ഡോളറിലധികം തട്ടിയെടുത്തതായി സാനിച് പോലീസ് അറിയിച്ചു. നിരവധിപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായി സാനിച് പോലീസ് വക്താവ് മാർക്കസ് അനസ്താസിയഡെസ് പറഞ്ഞു. പ്രതികളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരുടെ തട്ടിപ്പിനിരയായിട്ടുള്ളവർ വിവരങ്ങൾ സാനിച് പോലീസുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. 1-888-222-8477 എന്ന നമ്പറിൽ ഗ്രേറ്റർ വിക്ടോറിയ ക്രൈം സ്റ്റോപ്പേഴ്‌സ് വഴിയും അല്ലെങ്കിൽ [email protected] വഴിയും വിവരങ്ങൾ നൽകാം.

About The Author

error: Content is protected !!