https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കാനഡയിൽ 260 കിലോമീറ്റർ വേഗതയിൽ മോട്ടോർസൈക്കിൾ ഓടിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. 27 വയസുള്ള ഒന്റാറിയോ സ്വദേശിയായ ഡാനിയൽ ലോഗനാഥനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
യുവാവ് മോട്ടോർസൈക്കിൾ അപകടകരമായ രീതിയിൽ മേഖലയിലുടനീളം സ്റ്റണ്ട് ഡ്രൈവിംഗ് ഉൾപ്പെടെ ഏർപ്പെട്ടിരുന്നതായി യോർക്ക് റീജിയണൽ പോലീസ് അറിയിച്ചു. യുവാവ് അടുത്തിടെ ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും പങ്കുവെച്ച സ്റ്റണ്ട് ഡ്രൈവിംഗ് വീഡിയോ കണ്ട ഒരാൾ ഇത് പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ലോഗനാഥന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നുള്ള വീഡിയോ പോലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയിൽ, പ്രതി യോർക്ക് റീജിയൻ ഹൈവേയിൽ ഉയർന്ന ഒക്യുപൻസി വെഹിക്കിൾ (എച്ച്ഒവി) ലെയിനിൽ ഗോപ്രോ ക്യാമറ ഉപയോഗിച്ച് തന്റെ സ്പീഡോമീറ്റർ ചിത്രീകരിക്കുന്നത് കാണാം. കൂടാതെ യുവാവിന്റെ മോട്ടോർ സൈക്കിൾ പിടിച്ചെടുത്തു കൊണ്ടുപോകുന്ന ചിത്രവും പോലീസ് പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്..
അപകടകരമായ വേഗതയിൽ ഡ്രൈവിംഗ്, ഹൈവേയിൽ സ്റ്റണ്ട് ഡ്രൈവിംഗ് എന്നീ കുറ്റങ്ങളാണ് ലോഗനാഥനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പ്രതിക്കെതിരെ 10,000 ഡോളർ വരെ പിഴ ചുമത്തും.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു