November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകി : ഹരിയാനയിൽ യുവാവ് ആത്മഹത്യ ചെയ്തു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകിയതിന്റെ പേരിൽ ഹരിയാനയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഷഹബാദ് സബ്-ഡിവിഷൻ ഗോർഖ വില്ലേജിൽ നിന്നുള്ള വികേഷ് സൈനി (23) യാണ് മരിച്ചത്.

വികേഷും സുഹൃത്തും ഒരുമിച്ചായിരുന്നു കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസക്ക് അപേക്ഷ നല്കിയിരുന്നത്, ഇതിൽ സുഹൃത്തിന് സ്റ്റുഡന്റ് വിസ ലഭിക്കുകയും വികേഷിന് വിസ ലഭിക്കാത്തതിലുള്ള വിഷമത്തിലയിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച മുതൽ വികേഷിനെ കാണ്മാനില്ലാ എന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ വെള്ളിയാഴ്ച ഗ്രാമത്തിനടുത്തുള്ള ഒരു കനാലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സ്റ്റുഡന്റ് വിസ ലഭിക്കാത്തതിനാൽ യുവാവ് അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാരും സുഹൃത്തുക്കളും പറഞ്ഞു. എന്നാൽ കാണാതായ അടുത്ത ദിവസം തന്നെ വികേഷിന് വിസ അപ്പ്രൂവൽ ലഭിച്ചെന്ന മെസ്സേജ് വന്നതായി കുടുംബസുഹൃത്തുമായ ഗുർനാം സിംഗ് പറഞ്ഞു. പക്ഷേ അപ്പോഴേക്കും അവനെ കാണാതായിരുന്നു. ബിരുദാനന്തര ബിരുദം പൂർത്തിയാക്കി കാനഡയിൽ സ്ഥിരതാമസമാക്കാൻ വികേഷ് ആഗ്രഹിച്ചിരുന്നുവെന്ന് സിംഗ് പറഞ്ഞു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായി ഷഹബാദ് സബ്-ഡിവിഷൻ ഏരിയ പോലീസ് ഇൻചാർജ് രാജ്പാൽ സിംഗ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷവും കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകുന്നത് ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. കാനഡയെ കൂടാതെ, യുകെയും യുഎസും അപേക്ഷകളിൽ തീർപ്പ് ലഭിക്കുന്നതിന് പതിവിലും കൂടുതൽ സമയമെടുക്കുന്നു. വാസ്തവത്തിൽ, വിസ ലഭിക്കുന്നതിനുള്ള കാലതാമസം ലോകമെമ്പാടുമുള്ള പ്രശ്നമായി മാറിയിരിക്കുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അടുത്തിടെ : ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ന്യൂസിലാൻഡ്, പോളണ്ട്, യുകെ, യുഎസ്എ എന്നിവയുമായി ഇടപെടുന്ന മുതിർന്ന മിഷൻ മേധാവികളുമായും മുതിർന്ന നയതന്ത്രജ്ഞരുമായും വിഷയത്തിൽ കാര്യക്ഷമമായ ചർച്ചകൾ നടത്തിയിരുന്നു.

About The Author

error: Content is protected !!