https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകളിൽ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതിനെത്തുടർന്ന് വിസ റിജെക്ട് ചെയ്തു. വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകളും, വ്യാജ ജനന സർട്ടിഫിക്കറ്റുകൾ, എഡ്യൂക്കേഷൻ ഇയർഗ്യാപ്പ് കുറക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ തുടങ്ങി നിരവധി വ്യാജ സർട്ടിഫിക്കറ്റുകളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പഞ്ചാബ്, കേരളം, ഗുജറാത്ത്, തെലുഗാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള 3000 -ത്തോളം വ്യാജ സർട്ടിഫിക്കറ്റുകളുള്ള അപേക്ഷകളാണ് റിജെക്ട് ചെയ്തത്.
2020-21 ൽ, ഓസ്ട്രേലിയയിലേക്കുള്ള വിദ്യാഭ്യാസ വിസ ലഭിക്കുന്നതിന് വ്യാജ രേഖകൾ ഉപയോഗിച്ച പഞ്ചാബ്, ഹരിയാന എന്നിവയുമായി ബന്ധപ്പെട്ട 600 ലധികം കേസുകൾ ഓസ്ട്രേലിയയുടെ ആഭ്യന്തര വകുപ്പ് പിടികൂടിയിരുന്നു. അതേസമയം, ഒരു വർഷത്തിനിടെ കനേഡിയൻ ഹൈക്കമ്മീഷൻ പിടികൂടിയ ഇത്തരം കേസുകളുടെ എണ്ണം 2500-ലധികമാണ്. സമാനമായ കേസുകൾ ന്യൂസിലാൻഡ്, യുകെ, യുഎസ് എംബസികളും കണ്ടെത്തിയിട്ടുണ്ട്. കാനഡയുടെ വിസ റിജെക്ട് നിരക്ക് 60% ആയി ഉയർന്നിട്ടുണ്ട്. കോവിഡിന് മുമ്പ് ഇത് 15% ആയിരുന്നു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത്രയും ഉയർന്ന നിരസിക്കൽ നിരക്കിനുള്ള മറ്റൊരു കാരണം കോവിഡ് കാരണം രണ്ട് വർഷമായി അപേക്ഷകൾ തീർപ്പാക്കിയിട്ടില്ല എന്നതാണ്.
സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച്, 2021-ൽ പഠന വിസയ്ക്കുള്ള 225,402 അപേക്ഷകൾ പ്രോസസ്സ് ചെയ്യുകയും അതിൽ 91,439 എണ്ണം റിജെക്ട് ചെയുകയും ചെയ്തു. അതായത് ഏകദേശം 60% അപേക്ഷകൾ റിജെക്ട് ചെയ്യപ്പെട്ടു.
പല കേസുകളിലും, വിദ്യാർത്ഥികൾ പഠനത്തിന്റെ പേരിൽ കുടിയേറുകയാണെന്ന് വിസ ഓഫീസർ സംശയിക്കുന്നതും വിസ റിജെക്ഷന് കാരണമായിട്ടുണ്ട്. ഇന്ത്യയിലെ കൊമേഴ്സ്, നോൺ-മെഡിക്കൽ വിദ്യാർത്ഥികളും കെയർഗിവർസ്, ഡിപ്ലോമ ഇൻ സലൂൺ മാനേജ്മെന്റ്, ഫുഡ് ക്രാഫ്റ്റ് തുടങ്ങിയ എളുപ്പമുള്ള കോഴ്സുകൾക്കായി കാനഡയിൽ വിസയ്ക്ക് അപേക്ഷിക്കുന്നു. ഇത് വിസ ഉദ്യോഗസ്ഥരെ കൂടുതൽ സംശയത്തിലാക്കുന്നു. കൂടാതെ ഇന്ത്യയിൽ പാതി പഠനം നിർത്തിയ ശേഷം വീണ്ടും വിദേശ പഠനത്തിന് അപേക്ഷിക്കുന്നതിന് വ്യാജരേഖകൾ തയ്യാറാക്കപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ജനനസർട്ടിഫിക്കറ്റ് മുതൽ പാസ്പോർട്ട് വരെ തെറ്റുകൾ വരുത്തി പിടിക്കപ്പെട്ടവരുമുണ്ട്.
More Stories
ഐആർസിസി അപേക്ഷകളുടെ ബാക്ക്ലോഗിൽ നേരിയ വർദ്ധനവ്
എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ പ്രഖ്യാപിച്ച് ഐആർസിസി
13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത യാത്ര പദ്ധതിയുമായി കാനഡ