https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ഓൺലൈൻ ലിസ്റ്റിംഗുകളുടെ സമീപകാല കണക്കനുസരിച്ച്, കാനഡയിൽ ശരാശരി വാടക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വർധനവാണ് ജൂലൈയിൽ ഉണ്ടായിരിക്കുന്നത്.
റെന്റൽസ് കാനഡ, റിസർച്ച് ആൻഡ് കൺസൾട്ടിംഗ് എന്നീ വെബ്സൈറ്റുകൾ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, എല്ലാ പ്രോപ്പർട്ടിയുടെയും ശരാശരി വാടക – സിംഗിൾ-ഫാമിലി ഹോമുകൾ, ടൗൺഹൗസുകൾ, റെന്റൽ അപ്പാർട്ട്‌മെന്റുകൾ, കോണ്ടോമിനിയം അപ്പാർട്ട്‌മെന്റുകൾ, ബേസ്‌മെന്റ് അപ്പാർട്ട്‌മെന്റുകൾ എന്നിവ ഉൾപ്പെടെ – ശരാശരി വാടക ജൂലൈയിൽ 1,934 ഡോളർ ആയി ഉയർന്നു. 2021 ജൂലൈ മാസത്തെ അപേക്ഷിച്ച് 10.4 ശതമാനം വർധനാവാണ് 2022 ജൂലൈയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭവന വിപണിയിലെ ഉയർന്ന മോർട്ട്ഗേജ് നിരക്കുകളും ഭാവിയിലെ വിലത്തകർച്ചയെക്കുറിച്ചുള്ള ആശങ്കകളും പുതിയ ഭവനം വാങ്ങുന്നവരെ “ഇരട്ട ആഘാതമായി” ബാധിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വർദ്ധിച്ചുവരുന്ന പലിശനിരക്ക് അവരുടെ പ്രോപ്പർട്ടികൾ ലിസ്റ്റുചെയ്യുന്നതിൽ നിന്ന് സാധ്യതയുള്ള ഭവന വിൽപ്പനക്കാരെ തടയുന്നു. ഈ ഘടകങ്ങൾ വാടക വിപണിയെ വലിയ ഡിമാൻഡിലേക്ക് നയിച്ചു. കൂടാതെ കുടിയേറ്റം, തൊഴിലില്ലായ്മ തുടങ്ങിയ നിരവധി ഘടകങ്ങൾ വിപണിയിൽ സ്വാധീനം ചെലത്തുന്നുണ്ട്.
രാജ്യത്തെ 35 നഗരങ്ങളിലെ വിപണി വിശകലനം ചെയ്യുമ്പോൾ വാൻകൂവറിൽ ഈ വർഷം ജൂലൈയിൽ ഒരു ബെഡ്‌റൂം, രണ്ട് ബെഡ്‌റൂം ഉള്ള വീടുകളുടെ വാടക യഥാക്രമം 2,500, 3,630 ഡോളർ ആയിരുന്നു. ഏറ്റവും ഉയർന്ന ശരാശരി പ്രതിമാസ വാടക ഉള്ള വാൻകൂവർ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ജൂലായ് മാസത്തെ ടൊറന്റോയിലെ ഒരു ബെഡ്‌റൂം, രണ്ട് ബെഡ്‌റൂം ഉള്ള വീടുകളുടെ വാടക യഥാക്രമം 2,257, 3,259 ഡോളറായും ഉയർന്നു. ഏറ്റവും ഉയർന്ന വാടക നിരക്കുകളുടെ പട്ടികയിൽ ടൊറന്റോ നാലാം സ്ഥാനത്താണ്. ലിസ്റ്റിൽ ഒന്റാറിയോ, നോവ സ്കോഷ്യ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തും മോൺട്രിയൽ 24-ാം സ്ഥാനത്തുമാണ്.
2021 ജൂലൈയെ അപേക്ഷിച്ച് 2022 ജൂലൈയിൽ ശരാശരി വാടക നിരക്ക് കുറയുന്നത് കണ്ട ഏക പ്രവിശ്യ മാനിറ്റോബയാണ്. ടൗൺഹൗസുകളുടെ ശരാശരി പ്രതിമാസ വാടക 17.3 ശതമാനം ഉയർന്ന് 2,465 ഡോളറായി. ജൂലൈയിൽ അപ്പാർട്ടുമെന്റുകളുടെ വാടക 7.7 ശതമാനം വർധിച്ച് 1,743 ഡോളറിലെത്തി.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു