November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ സ്റ്റുഡന്റ് വിസ റിജെക്ഷൻ 60% ഉയർന്നതായി റിപ്പോർട്ട്

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിൽ സ്റ്റുഡന്റ് വിസ അപേക്ഷകളുടെ റിജെക്ഷൻ കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ സ്റ്റുഡന്റ് വിസ അപേക്ഷകളുടെ റിജെക്ഷൻ ഏകദേശം 60% ആയി ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2021-ൽ കോവിഡ്-19 നിയന്ത്രണങ്ങളും വിമാന യാത്രാ നിരോധനവും നീക്കിയതിന് ശേഷം കാനഡയിൽ സ്റ്റുഡന്റ് വിസ പെർമിറ്റുകളുടെ റിജെക്ഷൻ വർദ്ധിച്ചിരിക്കുകയാണ്. 6.5 മുതൽ 7 വരെയുള്ള IELTS സ്കോറുകൾ, മികച്ച അക്കാദമിക് റെക്കോർഡ്, സാമ്പത്തിക പശ്ചാത്തലം എന്നിവയുള്ള വിദ്യാർത്ഥികളുടെ അപേക്ഷ നിരസിക്കപ്പെട്ടതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

പൗരത്വവും കുടിയേറ്റവും സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് മെയ് മാസത്തിൽ കനേഡിയൻ ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പ്രകാരം, 2021-ൽ, ഇന്ത്യയിൽ നിന്ന് നിരസിച്ച സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ ആകെ എണ്ണം 91,439 ഉം, പ്രോസസ്സിംഗ് നടത്തിയത് 225,402 ആപ്ലിക്കേഷനുമാണ്. ഏകദേശം 41% അപേക്ഷകളാണ് റിജെക്ട് ചെയ്തത്.

കാനഡ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, സ്റ്റുഡന്റ് വിസ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ വേണ്ട രേഖകൾ കൃത്യസമയത്ത് തയ്യാറാണെന്ന് ഉറപ്പാക്കുക, രേഖകളിൽ കൃത്രിമം കാണിക്കാതിരിക്കുക എന്നതാണ് അപേക്ഷകളുടെ റിജെക്ഷൻ കുറക്കുന്നതിയനുള്ള മാർഗം.

കാനഡയിൽ തീർപ്പുകൽപ്പിക്കാത്ത രണ്ട് ദശലക്ഷത്തിലധികം താൽക്കാലിക താമസക്കാർക്കും സ്ഥിര താമസക്കാർക്കുമുള്ള (പിആർ) അപേക്ഷകളിൽ ഏകദേശം ഒരു ദശലക്ഷത്തോളം അപേക്ഷകൾ ഇന്ത്യയിൽ നിന്നാണ് വന്നതെന്ന് വിവിധ വാർത്ത ഏജൻസികളുടെ റിപ്പോർട്ട് പറയുന്നു. നിലവിൽ കാനഡയിൽ ജൂലൈ മാസം വരെ 2.7 ദശലക്ഷത്തിലധികം ഇമിഗ്രേഷൻ അപേക്ഷകളാണ് ബാക്ക്‌ലോഗ് ഉള്ളത്.

About The Author

error: Content is protected !!