https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ തിയേറ്ററുകളിലെത്തി. ആക്ഷേപഹാസ്യ ശൈലിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒരേസമയം പ്രേക്ഷകനെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് കാനഡയിൽ ചിത്രം പ്രദർശനത്തിനെത്തിച്ചത്.
ഇന്ന് സമൂഹം നേരിടുന്ന പ്രശ്നങ്ങളെ വളരെ രസകരമായി അവതരിപ്പിച്ച് എല്ലാ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന ഒരു ഗംഭീര ദൃശ്യാവിഷ്കാരമാണ് ‘ന്നാ താൻ കേസ് കൊട്’. സാഹചര്യങ്ങൾക്ക് അനുസൃതമായ തമാശകളും നർമ്മമുഹൂർത്തങ്ങളുമൊക്കെ ധാരാളമുണ്ട് ചിത്രത്തിൽ. ഒരാളെ പട്ടി കടിച്ചതിൽ നിന്നും തുടങ്ങുന്ന കഥ പിന്നീട് നിയമ പ്രശ്‌നങ്ങൾ ചുറ്റിപ്പറ്റി കോടതിയിൽ ഒരു കള്ളനും മന്ത്രിയും തമ്മിൽ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോടതിയാണ് ചിത്രത്തിൽ ഭൂരിഭാഗത്തും പശ്ചാത്തലമാകുന്നത്. എങ്കിലും പ്രേക്ഷകനെ മുഷിപ്പിക്കാതെ ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള സന്ദർഭങ്ങൾ അവിടെ സൃഷ്ടിച്ചെടുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണിമായ, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, സൈജു കുറുപ്പ്, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ഡോൺ വിൻസെന്റും, എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ നിർമ്മാതാവ് സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ