November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലെ പ്രശസ്ത റിയൽ എസ്റ്റേറ്റ് ഏജന്റായ സിഖ് വംശജനെ ആക്രമിച്ച് മൂന്നംഗ സംഘം; കാനഡയിൽ ആക്രമണം തുടർക്കഥയാകുന്നു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ബ്രാംപ്ടണിലെ പ്രശസ്ത റിയൽ എസ്റ്റേറ്റ് ഏജന്റും മാധ്യമ പ്രവർത്തകനുമായാ ജ്യോതി സിംഗ് മന്നിനു നേരെ ഗുണ്ടാ ആക്രമണം. ഓഗസ്റ്റ് നാലിന് രാവിലെ 8:15 ഓടെയാണ് മന്നിനു നേരെ കോടാലിയും വടിവാളും ഉപയോഗിച്ച് മൂന്നഗ സംഘം ആക്രമണം നടത്തിയത്. ഹുറോണ്ടാരിയോ മെയ്ഫീൽഡ് റോഡിലുള്ള മന്നിന്റെ വീടിനു മുൻപിൽ വെച്ചാണ് ആക്രമണം നടന്നത്. എന്നാൽ ഇതുവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ, ജ്യോതി സിംഗ് മാൻ തന്റെ വാഹനത്തിന്റെ അടുത്തേക്ക് നടന്നു വരുകയും ആ സമയം ഒരാൾ കോടാലിയുമായി അടുത്തേക്ക് വരുന്നത് കണ്ട് സിംഗ് വാഹനത്തിന്റെ ഡോർ അടക്കുകയും തുടർന്ന് അക്രമി ഡ്രൈവർ സൈഡ് വിൻഡോയിൽ ആയുധം വീശുന്നതും വീഡിയോയിൽ കാണാം. ഇതിന്റെ ആഘാതത്തിൽ ഗ്ലാസ് തകരുകയും ചെയ്തു. സിംഗ് വാതിൽ തുറന്ന് പുറത്തേക്ക് രക്ഷപെടാൻ ശ്രമിക്കുമ്പോൾ, മറ്റ് രണ്ട് അക്രമികൾ മന്നിനു അടുത്തേക്ക് ഓടി വരുകയും, അവരിൽ ഒരാൾ വടിവാൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. കറുത്ത വസ്ത്രം ധരിച്ച് മുഖംമൂടി ധരിച്ച മൂന്ന് പേർ ആയിരുന്നു ആക്രമണം നടത്തിയത്.

അക്രമികളിൽ നിന്നും രക്ഷപ്പെടാൻ വാഹനത്തിനു പിന്നിലേക്ക് ഓടിയപ്പോഴും സിംഗിനെ പിന്തുടർന്ന് മൂന്നഗ സംഘം ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് വീടിനു പുറത്തേക്ക് വന്ന സിങിന്റെ അമ്മയെ കണ്ട് അക്രമികൾ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് മന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അപകട നില തരണം ചെയ്തതായി പീൽ റീജിയണൽ പോലീസ് അറിയിച്ചു.

മന്നിന് ഒരു കൈയുടെ ചലനശേഷിയും പെരുവിരലും നഷ്ടപ്പെട്ടതായും 25-ലധികം തുന്നലുകൾ ഉണ്ടെന്നും ആശുപത്രി സന്ദർശിച്ച ബ്രാംപ്ടൺ കൗൺസിലർ ഗുർപ്രീത് സിംഗ് ധില്ലൺ പറഞ്ഞു.

ബ്രാംപ്ടണിലെ അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഏജന്റാണ് മാൻ, ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന സ്വന്തം പോഡ്‌കാസ്റ്റിൽ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ വർഷം മുതൽ ബ്രാംപ്ടണിൽ ഒരു പഞ്ചാബി മാധ്യമ പ്രവർത്തകർക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. വാസ്തവത്തിൽ, തന്റെ പോഡ്‌കാസ്റ്റിന്റെ സമീപകാല എപ്പിസോഡ് റെക്കോർഡുചെയ്യുന്നതിനിടെ മകന് ഭീഷണിയുണ്ടെന്ന് മാന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം ടാർഗെറ്റുചെയ്‌തതാണെന്നും കാർജാക്കിംഗുമായി ബന്ധപ്പെട്ടതല്ലെന്നും എന്നാൽ ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം ഇപ്പോൾ അറിവായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ബ്രാംപ്ടൺ മേയർ പറഞ്ഞു. താൻ പീൽ പോലീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സംശയിക്കുന്നവരെ കുറിച്ച് അവർക്ക് “വളരെ ശക്തമായ സൂചനകൾ” ഉണ്ടെന്നും മേയർ പറഞ്ഞു.

‘റിപ്പോർട്ട് ചെയ്യാനും അഭിപ്രായം പറയാനുമുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ പലരും ചോദ്യം ചെയ്യുന്നുണ്ട്. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമണങ്ങൾക്ക് പോലീസ് ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നില്ലായെന്നതാണ് വാസ്തവം.

About The Author

error: Content is protected !!