https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ഒന്റാറിയോയിൽ വ്യാജ കോവിഡ്-19 ടെസ്റ്റ് കിറ്റുകൾ വിപണിയിൽ സജീവമാണെന്ന് മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ. വ്യാജ റാപ്പിഡ് റെസ്പോൺസ് ടെസ്റ്റ് കിറ്റുകൾ ഓൺലൈനിൽ വില്പന നടക്കുന്നതായി കാനഡ ഹെൽത്ത് ഏജൻസി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
25 പായ്ക്ക് കിറ്റുകളുടെ 435 ബോക്സുകൾ വ്യക്തിഗത ഉപയോഗത്തിനായി ഒരു ഉപഭോക്താവ് വാങ്ങുകയും, സംശയം തോന്നി ഹെൽത്ത് കാനഡയിലേക്ക് നൽകുകയും ചെയ്തു. തുടർന്ന് നടന്ന പരിശോധനയിൽ വ്യാജ കിറ്റുകളാണെന്ന് ഏജൻസി കണ്ടെത്തുകയായിരുന്നു. വ്യാജ കിറ്റിൽ, ഹെൽത്ത് അഡ്വാൻസിന്റെ പേരും ഫോൺ നമ്പറും ഒപ്പം ‘ഔദ്യോഗിക കനേഡിയൻ ഡിസ്ട്രിബ്യൂട്ടർ’ എന്ന വാചകവും ‘ഹെൽത്ത് കാനഡ അംഗീകരിച്ചു’ എന്ന അനധികൃത വാചകവും ബോക്സിൽ ദൃശ്യമാണ്. കാനഡയിൽ കൂടുതൽ വ്യാജ കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെയെന്ന് പരിശോധിക്കുകയാണെന്ന് കാനഡ ഹെൽത്ത് ഏജൻസി അറിയിച്ചു.
വ്യാജ കിറ്റുകളുടെ സുരക്ഷയും ഫലപ്രാപ്തിയും പരിശോധിച്ചിട്ടില്ലെന്ന് ഹെൽത്ത് കാനഡയും അറിയിച്ചു. കൂടാതെ ഒരു കിറ്റ് വ്യാജമാണെന്ന് സംശയം തോന്നിയാൽ, ആളുകൾ അത് ഉപയോഗിക്കരുതെന്നും ഹെൽത്ത് കാനഡയിൽ റിപ്പോർട്ട് ചെയ്യണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു