November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ജോ ബൈഡന്റെ ഉത്തരവിൽ പകച്ച് ചൈന !

വാഷിങ്ടൻ∙ കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയിൽനിന്നോ അതോ മൃഗങ്ങളിൽനിന്നോ ? ഇക്കാര്യത്തിൽ 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്റലിജൻസ് ഏജൻസികൾക്ക് നിർദേശം നൽകി. ചൈനയോട് അന്താരാഷ്ട്ര അന്വേഷണത്തിന് സഹകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ വുഹാനിലുള്ള മാർക്കറ്റിൽ നിന്നാണോ അതോ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയിൽ നിന്നാണോ വൈറസിന്റെ ഉത്ഭവം എന്നത് സംബന്ധിച്ച് സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് യു എസ് സർക്കാരിന്റ  ഈ തീരുമാനം.

ചൈനയിലെ വുഹാനിൽ നിന്നും 2019 ഡിസംബറിലാണ് കൊറോണ വൈറസ് ഉത്ഭവിക്കുന്നത്. തുടർന്ന് ഇത് വിവിധ രാജ്യങ്ങളിലേയ്ക്ക് പടർന്നുപിടിയ്ക്കുകയും 34 ലക്ഷം  ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തലാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. എന്നാൽ തുടക്കം മുതൽ ചൈന ഇത് നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

അന്തിമ റിപ്പോർട്ട് എന്തുതന്നെയായാലും ചൈനയ്ക്കും യുഎസിനും അതു രാഷ്ട്രീയമായി തന്നെ നിർണായകമാണ്. തങ്ങളല്ല മഹാമാരിക്കു പിന്നിലെന്ന നിലപാടാണ് ചൈനയുടേത്. എന്നാൽ ലാബിൽനിന്നു പുറത്തുവന്ന വൈറസാണിതെന്ന നിഗമനമാണ് യുഎസിലെ റിപ്പബ്ലിക്കൻ പക്ഷത്തുള്ളവർ പുലർത്തുന്നത്. ഇതു യുഎസ് രാഷ്ട്രീയത്തിലും അലയൊലികളുണ്ടാക്കും.

About The Author

error: Content is protected !!