November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇംഗ്ലീഷ് സംസാരിക്കാനറിയില്ല, ഉയർന്ന IELTS സ്കോർ, ഗുജറാത്ത് യുവാക്കൾ അമേരിക്കയിൽ പിടിയിൽ

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

IELTS പരീക്ഷയിൽ തട്ടിപ്പ് നടത്തിയ ഗുജറാത്തിൽ നിന്നുള്ള യുവാക്കൾ അമേരിക്കയിൽ പിടിയിൽ. ദക്ഷിണ ഗുജറാത്തിലെ നവസാരി പട്ടണത്തിലെ പരീക്ഷ കേന്ദ്രത്തിൽ IELTS എഴുതിയ നാല് വിദ്യാർത്ഥികൾ അനധികൃതമായി അമേരിക്കൻ അതിർത്തി കടക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് IELTS പരീക്ഷ തട്ടിപ്പ് പുറംലോകം അറിയുന്നത്.

“19 നും -21 നും ഇടയിൽ പ്രായമുള്ള ഗുജറാത്തിൽ നിന്നുള്ള യുവാക്കളെയാണ് അമേരിക്കൻ പോലീസ് പിടികൂടിയത്. 2021 സെപ്റ്റംബറിലാണ് ഈ വിദ്യാർത്ഥികൾ IELTS പരീക്ഷ എഴുതിയത്. പരീക്ഷയിൽ എല്ലാവർക്കും തന്നെ 6.5 മുതൽ 7 വരെ സ്കോർ ലഭിച്ചിരുന്നു. തുടർന്ന് ഇവർ സ്റ്റുഡന്റ് വിസയിൽ കാനഡയിലെ കോളേജിൽ പ്രവേശനം നേടുകയായിരുന്നു.

ഈ വർഷം മാർച്ചിൽ, ഇവർ കനേഡിയൻ അതിർത്തിയോട് ചേർന്ന് യുഎസിലെ അക്വെസാസ്നെയിലെ സെന്റ് റെജിസ് നദിയിലൂടെ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുബോഴാണ് അമേരിക്കൻ പോലീസിന്റെ പിടിയിലായത്. പോലീസ് യുവാക്കളെ കോടതിയിൽ ഹാജരാക്കി. കോടതിയിൽ ജഡ്ജി ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ ഇവർക്ക് കഴിയാതെ വരുകയും ഇതിനെ തുടർന്ന്, കോടതി യുവാക്കൾക്ക് ഹിന്ദി പരിഭാഷകന്റെ സഹായം നൽകുകയുമായിരുന്നു. കോടതിയുടെ ചോദ്യം ചെയ്യലിൽ ഇംഗ്ലീഷിൽ ഒരു വാക്ക് പോലും പറയാൻ സാധിക്കാത്ത യുവാക്കൾക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS -ൽ 6.5 മുതൽ 7 വരെ സ്കോർ നേടിയിരിക്കുന്നത് കണ്ട് കോടതി അമ്പരന്നു. തുടർന്ന് യുഎസ് കോൺസുലേറ്റ് ജനറലിന്റെ ക്രിമിനൽ തട്ടിപ്പ് അന്വേഷണ വിഭാഗം ഈ വിദ്യാർത്ഥികൾക്ക് എങ്ങനെ ഉയർന്ന സ്കോറുകൾ ലഭിച്ചുവെന്നും, തട്ടിപ്പിന് സഹായം ചെയ്ത ഏജൻസിയെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് പൊലീസിന് കൈമാറുകയായിരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന പരീക്ഷയ്ക്കിടെ ഹാളിലെ സിസിടിവികൾ ഓഫാക്കിയതിനാൽ പരീക്ഷ നടത്തിയ ഏജൻസി സുതാര്യത പാലിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് മുമ്പ് പരീക്ഷാ സൂപ്പർവൈസർമാർ സിസിടിവി ക്യാമറകൾ ഓഫാക്കിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

About The Author

error: Content is protected !!