November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് 2.7 ദശലക്ഷമായി ഉയർന്നു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിലെ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് 2.7 ദശലക്ഷമായി വർദ്ധിച്ചു, കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഏകദേശം മൂന്ന് ലക്ഷത്തിലധികം അപേക്ഷകൾ കൂടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ (IRCC) നിന്നുള്ള, താൽക്കാലിക താമസം, സ്ഥിര താമസം മുതൽ പൗരത്വ അപേക്ഷകൾ വരെയുള്ള എല്ലാ വിഭാഗങ്ങളിലുമുള്ള സമീപകാല ഡാറ്റയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പാൻഡെമിക് ആരംഭിച്ചതിന് ശേഷം ഏകദേശം മൂന്നിരട്ടിയായി അപേക്ഷകൾ വർദ്ധിച്ചതായിട്ടാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഫാമിലി ക്ലാസ് ഇൻവെന്ററി, സ്റ്റഡി പെർമിറ്റുകൾ, താത്കാലിക റസിഡന്റ് വിസകൾ, സന്ദർശക വിസ, വർക്ക് പെർമിറ്റുകൾ, എന്നിവയ്ക്കായുള്ള അപേക്ഷകരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി. റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് ഉക്രേനിയൻ ജനതയുടെ കരുതലിനായി മാർച്ചിൽ കാനഡ അവതരിപ്പിച്ച കാനഡ-ഉക്രെയ്ൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ (സിയുഎഇടി) പ്രോഗ്രാമും ബാക്ക്‌ലോഗ് കൂടാൻ കാരണമായി. കാനഡയുടെ 2022-2024 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ നടപ്പിലാക്കുമ്പോൾ വരുംവർഷങ്ങളിൽ അപേക്ഷകളുടെ ബാക്ക്‌ലോഗ് കൂടാൻ കാരണമായേക്കും.

അപേക്ഷകളുടെ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനായി കൂടുതൽ പ്രോസസ്സിംഗ് സ്റ്റാഫിനെ നിയമിക്കുക, സാങ്കേതിക നവീകരണങ്ങളിൽ നിക്ഷേപം നടത്തുക തുടങ്ങി നിരവധി നടപടികൾ ഐആർസിസി സ്വീകരിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മെയ് മാസത്തിൽ, കനേഡിയൻ പാർലമെന്റിന്റെ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി (CIMM) ബാക്ക്‌ലോഗുകളെ കുറിച്ച് ഒരു പഠനം ആരംഭിക്കുകയും ഇതിന്റെ ഫലമായി ജൂണിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബാക്ക്‌ലോഗ് വെല്ലുവിളികൾ നേരിടാൻ ഒരു ഫെഡറൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ബാക്ക്‌ലോഗുകൾ ഇല്ലാതാക്കുകയും സേവനങ്ങളുടെ ഗുണനിലവാരവും വേഗതയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ദീർഘകാല, ഹ്രസ്വകാല പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

About The Author

error: Content is protected !!