November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ലോക്ക്ഡൗണിൽ കാനഡയിലേക്ക് യാത്ര ചെയ്ത കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ പെരുവഴിയിൽ

കനേഡിയൻ വിസ കരസ്ഥമാക്കിയ 40 പേർ അടങ്ങിയ ഇന്ത്യൻ സംഘമാണ് കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും എത്യോപ്യ വഴി കാനഡയിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി യാത്ര തിരിച്ചത്.മെയ് പതിനാറാം തീയതി എത്യോപ്യയിലെ അഡിസ് അഹാബ എയർപോർട്ടിൽ എത്തിയ സംഘം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിന് ശേഷം ടൊറന്റോയിലേക്കുള്ള  എത്യോപ്യൻ എയർലൈനിൽ യാത്ര ചെയ്യാനായിരുന്നു തീരുമാനം.എന്നാൽ എത്യോപ്യൻ എമിഗ്രേഷൻ അധികൃതർ കാനഡ യിലേക്കുള്ള വിമാനത്തിൽ കയറുവാനായുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

തുടർന്ന് അഡിസ് അഹാബയിലെ കനേഡിയൻ എംബസിലേക്ക് വിദ്യാർഥികളുടെ രേഖകൾ പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കുകയും ചെയ്തു.കനേഡിയൻ അധികൃതരുടെ പരിശോധന വൈകിയതിന്റെ അടിസ്ഥാനത്തിൽ  മൂന്നു ദിവസത്തോളം ഈ സംഘം അഡിസ് അഹാബയിൽ കുടുങ്ങി.യാത്രാനുമതി കിട്ടാതെ ബുദ്ധിമുട്ടിലായ ചില വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ വിഷയം പേരാവൂർ എംഎൽഎ അഡ്വ സണ്ണി ജോസഫിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വിദേശകാര്യ മന്ത്രാലയവുമായും അഡിസ് അഹാബയിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് കനേഡിയൻ അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.

എത്യോപ്യൻ എയർലൈനിൽ കഴിഞ്ഞ ദിവസം 31 പേർക്ക് തിരിച്ച് ടൊറൊന്റോയിലേക്ക്  യാത്ര ചെയ്യുവാനുള്ള അനുമതി ലഭിക്കുകയും ചെയ്തു. 40 അംഗ വിദ്യാർത്ഥികളിൽ എട്ടുപേർക്ക് യാത്ര ചെയ്യാനുള്ള അനുമതി ഇനിയും ലഭിക്കാനുണ്ട്. അതിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയതുമൂലം ക്വാറന്റെയിനിലേക്ക് മാറ്റുകയും ചെയ്തു എന്ന വിവരം വിദേശകാര്യമന്ത്രാലയം  രേഖാമൂലം അറിയിച്ചു.

About The Author

error: Content is protected !!