November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലും അമേരിക്കയിലുമായി10 മില്യൺ ഡോളറിന്റെ തട്ടിപ്പ് : ഇന്ത്യക്കാരൻ കസ്റ്റഡിയിൽ

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കമ്പ്യൂട്ടറിൽ വൈറസ് ബാധിച്ചുവെന്ന് ഉന്നയിച്ച്, പ്രായമായവരുൾപ്പെടെ ആയിരക്കണക്കിന് ഇരകളെ കബളിപ്പിച്ച പ്രതിയെ കസ്റ്റഡിയിൽ വിട്ട് ഫെഡറൽ കോടതി. ജൂലൈ 15 ന് വാഷിംഗ്ടണിലെ ബ്ലെയിനിൽ വെച്ച് അറസ്റ്റിലായ വിനോദ് പൊൻമാരനെ (34) ബുധനാഴ്ച സിയാറ്റിൽ ഫെഡറൽ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം കസ്റ്റഡിയിൽ വിടുകയായിരുന്നു.

കമ്പ്യൂട്ടറിൽ വൈറസ് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന പ്രശസ്ത കമ്പനികളുടെ ലോഗോകൾ അടങ്ങിയ കമ്പ്യൂട്ടർ പോപ്പ്-അപ്പ് വിൻഡോകൾ ഇരകളെ കാണിക്കുകയും “സാങ്കേതിക പിന്തുണ”ക്കായി ഒരു ഫോൺ നമ്പറിലേക്ക് വിളിക്കാൻ നിർദ്ദേശിക്കുകയാണ് പ്രതി ചെയ്തതെന്ന് വിചാരണസമയത്ത് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

2015 മുതൽ 2018 വരെ യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലുമായി 7,500-ലധികം ആളുകളിൽ നിന്ന് 10 മില്യൺ ഡോളറിലധികം കബളിപ്പിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു, കൂടാതെ തട്ടിപ്പിലൂടെ ഉണ്ടാക്കിയ വരുമാനം ഇന്ത്യയിലെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും പ്രതിക്ക് വേണ്ട സഹായം ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ ലഭിച്ചതായും ആരോപിക്കപ്പെട്ടിട്ടുണ്ട്.

വിക്ടർ ജെയിംസ് എന്നറിയപ്പെടുന്ന പൊൻമാരനെതിരെ തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്, പ്രതിക്ക് പരമാവധി 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

About The Author

error: Content is protected !!