November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

വ്യാജ വാക്സിൻ കാർഡുകൾ ഉണ്ടാക്കിയതിന് ബ്രിട്ടീഷ് കൊളംബിയയിലെ നഴ്‌സിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

വ്യാജ കൊവിഡ്-19 വാക്സിൻ കാർഡുകൾ ഉണ്ടാക്കിയതായി കണ്ടെത്തിയതിനെത്തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിലെ നഴ്‌സിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ബ്രിട്ടീഷ് കൊളംബിയ കാസിൽഗറിലെ നഴ്‌സ് സാറാ ജോൺസനെയാണ് സസ്പെൻഡ് ചെയ്തത്.

തന്റെ സ്ഥാനം, അനുഭവം, പൊതുജനാരോഗ്യത്തിലെ വിശ്വാസ്യത, വാക്‌സിനേഷൻ സംവിധാനത്തെക്കുറിച്ചുള്ള അറിവ് എന്നിവ ഉപയോഗിച്ച് 2021-ൽ നാല് വാക്സിൻ കാർഡുകൾ വ്യാജമായി സൃഷ്ടിക്കാൻ” സഹായിച്ചെന്ന് ബിസി കോളേജ് ഓഫ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. കുറ്റം സമ്മതിച്ച ജോൺസ് തന്റെ നഴ്സിംഗ് രജിസ്ട്രേഷൻ ആറ് മാസത്തേക്ക് സ്വമേധയാ നിർത്തിവെക്കാനും പ്രൊഫഷണൽ നൈതികതയെക്കുറിച്ചുള്ള പരിഹാര വിദ്യാഭ്യാസത്തിൽ പങ്കെടുക്കാൻ സമ്മതിക്കുകയും ചെയ്തു. കാസിൽഗറിലെ രജിസ്റ്റർ നഴ്‌സ് സാറാ ജോൺസും ബിസി കോളേജ് ഓഫ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സും തമ്മിലുള്ള സമ്മത ഉടമ്പടിയുടെ ഭാഗമായാണ് ഈ തീരുമാനം.

വ്യാജ വാക്‌സിൻ കാർഡുകളുമായി ബന്ധപ്പെട്ട് ലോവർ മെയിൻലാൻഡിലെ ഒരു ഫാർമസിയും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിന്റെ ഇലക്‌ട്രോണിക് തെളിവ് ഡൗൺലോഡ് ചെയ്യാൻ വാക്‌സിൻ എടുക്കാത്ത ആളുകളെ സഹായിച്ചതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

About The Author

error: Content is protected !!