November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

1985ലെ എയർ ഇന്ത്യ ബോംബാക്രമണക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട റിപുദമൻ സിംഗ് മാലിക് കാനഡയിൽ വെടിയേറ്റ് മരിച്ചു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

1985ലെ എയർ ഇന്ത്യ സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനായ റിപുദമൻ സിംഗ് മാലിക് കാറിൽ വെടിയേറ്റ് മരിച്ചു, ആക്രമണത്തിന് തൊട്ടുപിന്നാലെ അക്രമികൾ ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനം സമീപത്ത് കത്തിനശിച്ച നിലയിൽ പോലീസ് കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ പ്രാദേശിക സമയം രാവിലെ 9.30 ഓടെ ആണ് സംഭവം നടന്നത്. എന്നാൽ വെടിവച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

1985 ജൂൺ 23-ന് മോൺട്രിയലിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ 182 കനിഷ്‌ക വിമാനത്തിൽ സ്‌ഫോടനം നടത്തിയ മൂന്ന് പ്രധാന പ്രതികളിൽ ഒരാളായിരുന്നു മാലിക്, ഇന്ദർജീത് സിംഗ് റിയാത്ത്, അജൈബ് സിംഗ് ബാഗ്രി എന്നിവരും കേസിൽ ഉൾപ്പെട്ടിരുന്നു, സ്‌ഫോടനത്തിൽ വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു.

മാലിക്കിനും ബാഗ്രിക്കുമെതിരെ കൂട്ടക്കൊല, ഗൂഢാലോചന ചുമത്തിയിരുന്നുവെങ്കിലും ഗൂഢാലോചനയുടെ വിശദാംശങ്ങളോ ഉൾപ്പെട്ടവരുടെ പേരുകളോ തനിക്ക് ഓർമയില്ലെന്ന് പ്രോസിക്യൂഷൻ സാക്ഷിയാക്കപ്പെട്ട റിയാത്ത് പറഞ്ഞതിനെത്തുടർന്ന് സിഖ് വ്യവസായിയായ മാലിക്കിനെയും കൂട്ടുപ്രതി അജയ്ബ് സിംഗ് ബഗ്രിയെയും വെറുതെവിട്ടു. നാല് വർഷത്തോളം തടവിൽ കിടന്നതിന് ശേഷമായിരുന്നു കേസിൽ വെറുതെ വിട്ടത്.

അതേ സമയം 1984 ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെ തുടർന്ന് കാനഡ ആസ്ഥാനമായുള്ള സിഖ് വിഘടനവാദികൾ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും കനേഡിയൻ, ഇന്ത്യൻ ഏജൻസികളുടെ നിഗമനം.

കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ശിരോമണി അകാലിദൾ ഡൽഹി പ്രസിഡന്റും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) മുൻ മേധാവിയുമായ പരംജിത് സിംഗ് സർന പ്രസ്താവനയിൽ പറഞ്ഞു

About The Author

error: Content is protected !!