https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ജൂലൈ 19 മുതൽ കാനഡയിലേക്ക് വരുന്ന വിമാന യാത്രക്കാർക്കായി നിർബന്ധിത റാൻഡം കോവിഡ് പരിശോധന പുനരാരംഭിക്കുമെന്ന് ഫെഡറൽ ഗവൺമെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വാൻകൂവർ, കാൽഗറി, മോൺട്രിയൽ, ടൊറന്റോ തുടങ്ങി നാല് പ്രധാന വിമാനത്താവളങ്ങളിൽ രാജ്യത്തേക്ക് വരുന്ന പൂർണ്ണമായി വാക്സിനേഷൻ എടുത്ത വിമാന യാത്രക്കാർക്കായി റാൻഡം കോവിഡ് ടെസ്റ്റിംഗ് വീണ്ടും പുനരാരംഭിക്കുമെന്ന് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയും അറിയിച്ചിരിക്കുന്നത്. എന്നാൽ വിമാനത്താവളങ്ങളിലെ തടസ്സങ്ങളും കാത്തിരിപ്പ് സമയവും മൂലം റാൻഡം കോവിഡ് പരിശോധന വിമാനത്താവളങ്ങളിൽ നിന്ന് ഫാർമസികൾ പോലുള്ള അടുത്തുള്ള ഓഫ്-സൈറ്റ് ലൊക്കേഷനുകളിലേക്ക് സർക്കാർ മാറ്റാൻ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാർക്ക് വെർച്വൽ സെൽഫ് സ്വാബ് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും കഴിയും. ഒരു മാസത്തിലേറെയായി റാൻഡം കോവിഡ് പരിശോധന നിർത്തിവെച്ചിരിക്കുകയായിരുന്നു.
യാത്രക്കാർ അവരുടെ റാൻഡം കോവിഡ് പരിശോധനകൾ പൂർത്തിയാക്കുന്നുവെന്ന് പിഎച്ച്സി ഉറപ്പാക്കുകയും, ഇത് പാലിക്കാത്ത യാത്രക്കാർക്ക് മുന്നറിയിപ്പും കൂടാതെ പിഴ ഈടാക്കുകയും ചെയ്യും. കാനഡയിലേക്ക് പ്രവേശിക്കുന്ന ഏകദേശം നാലോ അഞ്ചോ ശതമാനം യാത്രക്കാരെ മാത്രമാണ് റാൻഡം ടെസ്റ്റിംഗിനായി തിരഞ്ഞെടുക്കുന്നതെന്നും വിമാനത്താവളങ്ങളിലെ തടസ്സങ്ങളും കാത്തിരിപ്പ് സമയവും ലഘൂകരിക്കാൻ മാത്രമാണ് വിമാനത്താവളങ്ങളിൽ റാൻഡം ടെസ്റ്റിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ഒമർ അൽഗബ്ര പറഞ്ഞു.
എന്നാൽ റാൻഡം ടെസ്റ്റിംഗും അറൈവ്ക്യാൻ ആപ്പും പോലുള്ള അനാവശ്യ നയങ്ങൾ കാനഡയെ ദോഷകരമായി ബാധിക്കുക്കുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
More Stories
കാനഡയിൽ XBB.1.5 ഒമിക്രോൺ സബ് വേരിയന്റ് കേസുകൾ കുതിച്ചുയരുന്നു; ജാഗ്രതയോടെ ആരോഗ്യമന്ത്രാലയം
കോവിഡ്-19 : തെറ്റായവിവരങ്ങൾ വ്യാപനത്തിന് ഇടയാക്കുന്നെന്ന് ലോകാരോഗ്യ സംഘടന
മാർച്ച് 21 മുതൽ മാസ്ക് നിബന്ധനകൾ ഒഴിവാക്കാനൊരുങ്ങി ഒന്റാറിയോ