November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ മഹാത്മാഗാന്ധി പ്രതിമ വികൃതമാക്കി അവഹേളിച്ചു: പ്രതിഷേധം വ്യാപകം

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ഒന്റാറിയോയിലെ റിച്ച്മണ്ട് ഹിൽ നഗരത്തിൽ ബുധനാഴ്ച മഹാത്മാഗാന്ധിയുടെ പ്രതിമ അവഹേളിച്ചതിലും വികൃതമാക്കിയതിലും വൻ പ്രതിഷേധമാണ് കാനഡയിൽ ഉയർന്നിരിക്കുന്നത്. ഇന്ത്യൻ സമൂഹത്തെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന വിദ്വേഷ കുറ്റകൃത്യത്തിൽ അഗാധമായ വേദന രേഖപ്പെടുത്തുന്നു എന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞു. വിദ്വേഷ കുറ്റകൃത്യത്തിൽ അന്വേഷണം നടത്താനും കുറ്റവാളികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പാക്കാനും ഇന്ത്യ കനേഡിയൻ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷൻ അറിയിച്ചു.

യോങ് സ്ട്രീറ്റിലെയും ഗാർഡൻ അവന്യൂവിലെയും വിഷ്ണു മന്ദിറിലാണ് മഹാത്മാഗാന്ധിയുടെ പ്രതിമ അവഹേളിക്കപ്പെട്ടതെന്ന് യോർക്ക് റീജിയണൽ പോലീസിനെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

“വിദ്വേഷ കുറ്റകൃത്യമായി” ഇതിനെ കണക്കാക്കുന്നതായി യോർക്ക് റീജിയണൽ പോലീസ് പറഞ്ഞു. പ്രതിമയുടെ താഴെ ‘റേപ്പിസ്റ്റ്’, ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്നിവയുൾപ്പെടെയുള്ള വാക്കുകൾ സ്പ്രേ ഉപയോഗിച്ച് പ്രതിമ വികൃതമാക്കിയാതായി” യോർക്ക് റീജിയണൽ പോലീസ് വക്താവ് കോൺസ്റ്റബിൾ ആമി ബൗഡ്‌റോ പറഞ്ഞു. “വംശം, ദേശീയത, ഭാഷ, നിറം, മതം, പ്രായം, ലിംഗഭേദം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ ഇരയാക്കുന്നവരെ നിയമത്തിന്റെ പരമാവധി പരിധിയിൽ പ്രോസിക്യൂട്ട് ചെയ്യുമെന്നും ആമി ബൗഡ്റോ അറിയിച്ചു.

മഹാത്മാഗാന്ധി പ്രതിമയ്ക്ക് ഏകദേശം 30 വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. “റിച്ച്മണ്ട് ഹില്ലിലെ വിഷ്ണു ക്ഷേത്രത്തിലെ മഹാത്മാഗാന്ധി പ്രതിമ അവഹേളിക്കപ്പെട്ടതിൽ ഞങ്ങൾ വിഷമിക്കുന്നു. ഈ ക്രിമിനൽ, വിദ്വേഷകരമായ നശീകരണ പ്രവർത്തനം കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തിയിരിക്കുന്നു. ഈ വിദ്വേഷ കുറ്റകൃത്യം അന്വേഷിക്കാൻ ഞങ്ങൾ കനേഡിയൻ അധികാരികളുമായി ബന്ധപ്പെട്ടിരിക്കുന്നു. “ടൊറന്റോയിലെ കോൺസുലേറ്റ് ജനറലിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.

About The Author

error: Content is protected !!