November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ലഗേജുകൾ ലഭിക്കാൻ കാലതാമസം : കാനഡയിൽ യാത്രക്കാർ ദുരിതത്തിൽ

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രക്കിടെ ലഗേജുകൾ നഷ്ട്ടമാകുന്നതായി പരാതി. ചിലപ്പോൾ ഒന്നുമുതൽ രണ്ടാഴ്ച വരെ ലഗേജുകൾ ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതായും, ലഗേജുകൾ കണ്ടെത്താൻ എയർപോർട്ടുകളിൽ സാങ്കേതിക തടസങ്ങൾ ഉണ്ടെന്നും യാത്രക്കാർ കുറ്റപ്പെടുത്തി.

യാത്രക്കാരുടെ തിരക്കും, ജീവനക്കാരുടെ കുറവും കാരണം, ചില പ്രധാന കനേഡിയൻ വിമാനത്താവളങ്ങൾ ഈയിടെ നീണ്ട ക്യൂ നിലനിന്നിരുന്നു. ഇതുമൂലം യാത്രക്കാർക്ക് കൂടുതൽ കാലതാമസം നേരിട്ടെന്നും, അതിലുമുപരിയായി, യാത്രക്കാർക്ക് അവരുടെ യാത്ര ലഗേജ് നഷ്ടപ്പെടുന്നതായും, ചിലപ്പോൾ അത് അവരുടെ യാത്രയ്ക്കിടെ കിട്ടില്ല എന്നിങ്ങനെ നിരവധി പരാതികൾ ഉയർന്നിരുന്നു.

വിമാനത്താവളങ്ങളിലെ തടസ്സങ്ങൾ ലഘൂകരിക്കാൻ ഫെഡറൽ ഗവൺമെന്റ് കൂടുതൽ ബോർഡർ ഓഫീസർമാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്നും ബാഗേജ് കാലതാമസവും മറ്റ് നിലനിൽക്കുന്ന പ്രശ്നങ്ങളും പരിഹരിക്കാൻ കാനഡയിലെ വിമാനത്താവളങ്ങളുമായും എയർലൈനുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഗതാഗത മന്ത്രി ഒമർ അൽഗബ്ര അറിയിച്ചു. മിക്ക യാത്രക്കാർക്കും ലഗേജുകൾ ലക്ഷ്യസ്ഥാനത്ത് നൽകുന്നുവെന്ന് എയർ കാനഡ അറിയിച്ചു, എന്നാൽ അടുത്തിടെ ചില സാങ്കേതിക തടസങ്ങൾ നേരിടുന്നുണ്ടെന്നും അത് ഉടൻ പരിഹരിക്കുമെന്നും എയർ കാനഡ വക്താവ് പറഞ്ഞു.

ബാഗുകൾ നഷ്ടപ്പെട്ട യാത്രക്കാർക്ക് : കാനഡയിലെ എയർ പാസഞ്ചർ പ്രൊട്ടക്ഷൻ റെഗുലേഷൻസ് പ്രകാരം, നഷ്ടപ്പെട്ടതോ വൈകിയതോ ആയ ലഗേജുള്ള യാത്രക്കാർക്ക് ഏകദേശം 2,300 ഡോളർ വരെ ചിലവുകൾക്ക് ക്ലെയിം ഫയൽ ചെയ്യാമെങ്കിലും പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

About The Author

error: Content is protected !!