https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
2026 -ലെ ഫുട്ബോൾ ലോകകപ്പ് വടക്കേ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിൽ നടക്കും. വടക്കേ അമേരിക്കൻ രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ ലോകകപ്പിന് വേദിയൊരുക്കും. 1994 -ന് ശേഷം ഇതാദ്യമായാണ് വടക്കേ അമേരിക്ക ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഒരുങ്ങുന്നത്. രണ്ടാം തവണയാണ് മെക്‌സിക്കോയും അമേരിക്കയും ലോക ഫുട്‌ബോൾ മാമാങ്കത്തിന് വേദിയാകുന്നത്. എന്നാൽ കാനഡയ്ക്ക് ഇത് ആദ്യ ലോകകപ്പാണ്.
11 യുഎസ് നഗരങ്ങളിലും മെക്‌സിക്കോയിലെ 3 ആതിഥേയ നഗരങ്ങളിലും കാനഡയിലെ രണ്ട് നഗരങ്ങളിലുമാണ് ടൂർണമെന്റ് നടക്കുന്നത്. കാനഡ, മെക്‌സിക്കോ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ 2026 ലോകകപ്പിനുള്ള വേദികളിൽ കാനഡയിൽ വാൻകൂവർ, ടൊറന്റോ നഗരങ്ങളിലും യുണൈറ്റഡ് സ്റ്റേറ്റ്സിലെ സിയാറ്റിൽ, സാൻ ഫ്രാൻസിസ്കോ, ലോസ് ഏഞ്ചൽസ്, കൻസാസ് സിറ്റി, ഡാളസ്, അറ്റ്ലാന്റ, ഹൂസ്റ്റൺ, ബോസ്റ്റൺ, ഫിലാഡൽഫിയ, മിയാമി, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിലും മെക്സിക്കോയിലെ ഗ്വാഡലജാര, മെക്സിക്കോ സിറ്റി, മോണ്ടെറി എന്നിവിടങ്ങളിലും നടക്കും.
ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് മൂന്ന് രാജ്യങ്ങളിലായി നടത്താൻ പോവുന്നത്. എന്നാൽ ഭൂരിപക്ഷം മത്സരങ്ങളും അമേരിക്കയിലാവും നടക്കുക. 34 ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ 80 മത്സരങ്ങളുണ്ടാകും. ഇതിൽ 60 മത്സരങ്ങൾ അമേരിക്കയിലും 10 വീതം മത്സരങ്ങൾ മെക്സിക്കോയിലും കാനഡയിലുമായി നടക്കുമെന്നാണ് ആദ്യ സൂചനകൾ. ഖത്തറിലാണ് 2022 ലോകകപ്പ് നടക്കുന്നത്.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന