November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

‘സൂപ്പർ വിസ’ പുതിയ പ്രഖ്യാപനം വഴി 7 വർഷം വരെ കാനഡയിൽ താമസിക്കാൻ അനുവദിക്കും

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കനേഡിയൻ പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും മാതാപിതാക്കൾക്കും മുത്തശ്ശിമാർക്കും സൂപ്പർ വിസ പ്രോഗ്രാമിന് കീഴിൽ രാജ്യത്ത് തുടരാനുള്ള സമയദൈർഘ്യം അഞ്ച് വർഷമായി വർദ്ധിപ്പിച്ച് കാനഡ ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ പറഞ്ഞു. ജൂലൈ 4 മുതൽ, സൂപ്പർ വിസ ഉടമകൾക്ക് അഞ്ച് വർഷത്തേക്ക് കാനഡയിൽ തുടരാൻ കഴിയുമെന്നും രാജ്യത്ത് ആയിരിക്കുമ്പോൾ രണ്ട് വർഷം കൂടി നീട്ടാനുള്ള ഓപ്ഷനും ഉണ്ടായിരിക്കുമെന്ന് ഐആർസിസി അറിയിച്ചു. ഇതുവഴി തുടർച്ചയായി ഏഴ് വർഷം വരെ രാജ്യത്ത് തുടരാൻ സാധിക്കും.

നിലവിൽ, സൂപ്പർ വിസ ഉടമകൾക്ക് ഓരോ എൻട്രിയിലും രണ്ട് വർഷം വരെ തുടർച്ചയായി താമസിക്കുവാൻ അനുവദിച്ചിരുന്നുള്ളു. പുതിയ പ്രഖ്യാപനം വഴി തുടർച്ചയായി ഏഴ് വർഷം വരെ കാനഡയിൽ തുടരാനാകും. ഭാവിയിൽ, സൂപ്പർ വിസ അപേക്ഷകർക്ക് ഇൻഷുറൻസ് കവറേജ് നൽകാൻ അന്താരാഷ്ട്ര മെഡിക്കൽ ഇൻഷുറൻസ് കമ്പനികൾക്ക് കഴിയുമെന്ന് ഐആർസിസി അറിയിച്ചു. നിലവിൽ, കനേഡിയൻ ഇൻഷുറൻസ് കമ്പനികൾക്ക് മാത്രമേ സൂപ്പർ വിസ അപേക്ഷകർക്ക് ആവശ്യമായ മെഡിക്കൽ കവറേജ് നൽകാൻ കഴിയൂകയുള്ളു.

“കുടുംബങ്ങളാണ് കനേഡിയൻ സമൂഹത്തിന്റെ കാതലെന്നും, ജൂലൈ 4 മുതൽ പുതിയ മാറ്റം നിലവിൽ വരുമെന്നും.” പ്രഖ്യാപനത്തിനിടയിൽ ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ പറഞ്ഞു. കാനഡയിലേക്ക് ഇമിഗ്രേഷൻ അപേക്ഷകൾ വരാനുള്ള കാത്തിരിപ്പ് സമയങ്ങൾ തുടരുന്നത് ആശങ്കാജനകമായതിനാൽ നിരവധി ആളുകൾ അക്ഷമരായി തുടരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വരുന്നത്. ഐആർസിസിയുടെ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ, ഇൻവെന്ററിയിൽ പൗരത്വം, സ്ഥിര താമസം, താൽക്കാലിക താമസം എന്നിവയ്ക്കായി രണ്ട് ദശലക്ഷത്തിലധികം ഇമിഗ്രേഷൻ അപേക്ഷകൾ ബാക്ക്ലോഗ് ഉണ്ടായിരുന്നു.

About The Author

error: Content is protected !!