November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഓർഗാനിക് സ്ട്രോബെറി കഴിച്ചതുമൂലം അമേരിക്കയിലെയും,കാനഡയിലെയും ഉപഭോകതാക്കൾക്ക് ഹെപ്പറ്റൈറ്റിസ് രോഗബാധ അന്വേഷണം ആരംഭിച്ച് ഹെൽത്ത് ഏജൻസീസ്

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

അമേരിക്കയിലും കാനഡയിലും ഓർഗാനിക് സ്ട്രോബെറി കഴിച്ച നിരവധി പേർക്ക് ഹെപ്പറ്റൈറ്റിസ് എ രോഗം ബാധിച്ചതായി റിപ്പോർട്ട്. അന്വേഷണം ആരംഭിച്ചതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയും അറിയിച്ചു. ഉപഭോകതാക്കൾ ഫ്രഷ്കാംപോ, എച്ച്-ഇ-ബി ബ്രാൻഡ് സ്ട്രോബെറി കഴിച്ചതിന് ശേഷമാണ് ഹെപ്പറ്റൈറ്റിസ് ബാധിച്ചതെന്നാണ് പ്രാഥമിക വിവരം. മിനസോട്ട, കാലിഫോർണിയ, കാനഡ എന്നിവിടങ്ങളിലാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്.

മാർച്ച് 5 നും ഏപ്രിൽ 25 നും ഇടയിൽ സ്ട്രോബെറി വാങ്ങി ഉപയോഗിച്ച ഉപഭോകതാക്കൾക്കാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നതെന്ന് കാനഡയിലെയും, അമേരിക്കയിലെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഏജൻസീസ് അറിയിച്ചിരിക്കുന്നത്. ആൽഡി, ക്രോഗർ, സേഫ്‌വേ, വാൾമാർട്ട്, ട്രേഡർ ജോസ് എന്നിവയുൾപ്പെടെ അമേരിക്കയിലെയും, കാനഡയിലെയും വിവിധ സ്റ്റോറുകളിൽ ഇതിന്റെ വിൽപ്പന നടന്നതായി അറിയിച്ചിട്ടുണ്ട്. കൂടാതെ ആൽബർട്ടയിലെയും സസ്‌കാച്ചെവാനിലെയും കോ-ഓപ് സ്റ്റോറുകളിൽ മാർച്ച് 5 മുതൽ 9 വരെ ഇതിന്റെ വില്പന നടന്നിട്ടുണ്ട്.

യുഎസിൽ 17 കേസുകളും, കാനഡയിൽ പത്ത് കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനിയും കേസുകൾ ഉയരാൻ സാധ്യത ഉള്ളതായും സ്‌ട്രോബെറി കൈവശമുള്ളവർ അവ വലിച്ചെറിയുകയോ വാങ്ങിയ കടയിലേക്ക് തിരികെ നൽകുകയോ ചെയ്യണമെന്ന് ഹെൽത്ത് ഏജൻസികൾ അറിയിച്ചു. സ്ട്രോബെറി വളർത്തിയ മെക്സിക്കോ ആസ്ഥാനമായുള്ള ഫ്രഷ്കാംപോ, പ്രശ്നം എങ്ങനെ സംഭവിച്ചുവെന്ന് നിർണ്ണയിക്കാൻ റെഗുലേറ്റർമാരുമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ഹെപ്പറ്റൈറ്റിസ് എ ഒരു വൈറസാണ്, ഇത് കരൾ രോഗത്തിനും, അപൂർവ സന്ദർഭങ്ങളിൽ, കരൾ തകരാറിനും മരണത്തിനും കാരണമാകും. മലിനമായ ഭക്ഷണമോ വെള്ളമോ കഴിച്ച് 15 മുതൽ 50 ദിവസത്തിനുള്ളിൽ സാധാരണയായി ഈ രോഗം ബാധിക്കുന്നത്. ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറുവേദന, മഞ്ഞപ്പിത്തം എന്നിവയാണ് ലക്ഷണങ്ങൾ.

About The Author

error: Content is protected !!