November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

മങ്കിപോക്സ്; ജാഗ്രത പുലർത്തണം മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കുരങ്ങുപനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യുഎഇ, ചെക് റിപബ്ലിക് തുടങ്ങിയ ഇടങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്.

കാനേഡിയൻ പ്രവിശ്യയായ ക്യൂബെക്കിൽ തിങ്കളാഴ്ച വരെ 15 കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ചതായി ക്യൂബെക്ക് ആരോഗ്യ വകുപ്പ് അറിയിച്ചു, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്കായി വിന്നിപെഗിലെ ലബോറട്ടറിയിലേക്ക് അയച്ചതായും കാനഡയിൽ കേസുകൾ ഉയരാൻ സാധ്യത ഉള്ളതായി കാനഡയിലെ ഫെഡറൽ ആരോഗ്യ മന്ത്രി പറഞ്ഞു.

19 രാജ്യങ്ങളിലായി 237 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം കൊറോണ പടർന്ന് പിടിച്ചതു പോലെ കുരങ്ങുപനി പടർന്നു പിടിക്കാൻ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇപ്പോൾ അസാധാരണ സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും വ്യാപനത്തെക്കുറിച്ച് പഠിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കുരങ്ങിൽ നിന്നു പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്കി. വസൂരിയെ നേരിടാൻ ഉപയോഗിക്കുന്ന വാക്സിൻ തന്നെയാണ് നിലവിൽ കുരങ്ങുപനിക്കും നൽകുന്നത്. ഇത് 85 ശതമാനം ഫലപ്രദമാണ്. അതേസമയം അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് വാക്സിൻ നൽകുന്നത്.

About The Author

error: Content is protected !!