https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ക്യൂബെക്കിൽ കുരങ്ങുപനിയുടെ ആദ്യ കേസ് സ്ഥിരീകരിച്ചു. സംശയാസ്പദമായ മറ്റ് 20 കേസുകൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. രോഗബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് കാനഡയിൽ ആശങ്ക വർധിക്കാൻ കാരണമായിട്ടുണ്ട്.
കുരങ്ങുപനിയെക്കുറിച്ച് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയതായും മോൺട്രിയൽ പബ്ലിക് ഹെൽത്ത് ചീഫ് ഡോ. മൈലിൻ ഡ്രൂയിൻ അറിയിച്ചു. മുഖത്തും ശരീരത്തും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങ്, പനി, പേശിവേദന എന്നിവയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത് പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട പല കേസുകളും ലൈംഗിക സംക്രമണത്തിലൂടെ പടർന്നതാണ്. ഗേ, ബൈസെക്ഷ്വൽ അല്ലെങ്കിൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർ എന്നിവർക്കാണ് കൂടുതലായി രോഗം റിപ്പോർട്ട് ചെയ്യുന്നത്.
വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ചില ഇടങ്ങളിൽ മെയ് ആദ്യം മുതൽ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. മങ്കിപോക്‌സ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിര യോഗം ചേരാനൊരുങ്ങിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ട സാഹചര്യത്തിലാണ് യോഗം ചേരാൻ തീരുമാനമായത്.
യുകെ, സ്‌പെയിൻ, ബെൽജിയം, ഇറ്റലി, ഓസ്‌ട്രേലിയ, അമേരിക്ക, ഇസ്രായേൽ, സിംഗപ്പൂർ, പോർട്ടുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം സ്ഥിരീകരിച്ചത്. ഇതുവരെ ജീവഹാനി ഉണ്ടാക്കിയിട്ടില്ലെന്നത് ആശ്വാസകരമായ വസ്തുതയെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു