November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ വ്യാജ ലൈസൻസ് പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിച്ച ഒന്റാറിയോ നിവാസിക്കെതിരെ കേസെടുത്ത് പോലീസ്

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

താത്കാലിക ലൈസൻസ് പ്ലേറ്റുകൾ ഉപയോഗിച്ച് കാനഡയിൽ അധികാരികളെയും, പോലീസിനെയും കബളിപ്പിക്കാൻ ശ്രമിക്കുന്നത് ഇപ്പോൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അനധികൃത ലൈസൻസ് പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിച്ച നോയൽവില്ലെ നിവാസിക്കെതിരെ കേസെടുത്തതായി ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് പറഞ്ഞു. ഒന്റാറിയോ നോർത്ത് ഈസ്റ്റ് റീജിയണിൽ വാഹന പരിശോധനക്കിടെ വാഹനം നിർത്തിയപ്പോഴാണ് വ്യാജ ലൈസൻസ് പ്ലേറ്റ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് ഡ്രൈവറോട് ലൈസെൻസ്, ഇൻഷുറൻസ് രേഖകൾ ആവശ്യപ്പെട്ടു.

എന്നാൽ ഡ്രൈവിംഗ് ലൈസൻസോ, വാഹനത്തിന്റെ മറ്റ് രേഖകളോ പൊലീസിന് നൽകാൻ ഡ്രൈവർക്ക് കഴിഞ്ഞില്ല. തുടർന്ന് നടന്ന അന്വേഷണത്തിൽ 51 കാരനായ നോയൽവില്ലെ നിവാസിക്കെതിരെ ഹൈവേ ട്രാഫിക് ആക്ട്, ഓട്ടോമൊബൈൽ ഇൻഷുറൻസ് നിയമത്തിലെ സെക്ഷൻസ് തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തി ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് കേസെടുത്തു.

2022 ജൂൺ 21-ന് സഡ്‌ബറിയിലെ ഒന്റാറിയോ കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയതായി പോലീസ് അറിയിച്ചു. താൽക്കാലിക ലൈസൻസ് പ്ലേറ്റുകൾ ഉപയോഗിച്ച് പോലീസിനെ കബളിപ്പിക്കാൻ ശ്രമിക്കരുതെന്നും, കർശന നടപടികൾ സ്വീകരിക്കുമെന്നും ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് മുന്നറിയിപ്പ് നൽകി. ഏപ്രിലിൽ, ലൈസൻസ് പ്ലേറ്റിന്റെ ലാമിനേറ്റഡ് പ്രിന്റുകൾ പതിപ്പിച്ച (വീട്ടിൽ നിർമ്മിച്ച പ്ലേറ്റുകൾ) ഉള്ള ഒരു വാഹനം ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് പിടിച്ചെടുത്തിരുന്നു.

About The Author

error: Content is protected !!