November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയുടെ (MTAC) ആഭിമുഖ്യത്തിൽ ട്രക്കേഴ്സ് നൈറ്റും ജനറൽ ബോഡി യോഗവും നടത്തി.

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയുടെ (MTAC) ആഭിമുഖ്യത്തിൽ ട്രക്കേഴ്സ് നൈറ്റും ജനറൽ ബോഡി യോഗവും നടത്തി. 2022-23 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ പൊതുയോഗം തെരഞ്ഞെടുപ്പിലൂടെ അംഗീകരിച്ചു. ഏപ്രിൽ 30 ശനിയാഴ്ച്ച വൈകുന്നേരം ജനറൽ ബോഡി യോഗവും ട്രക്കേഴ്സ് നൈറ്റും മിസ്സിസാഗയിൽ വച്ച് നടത്തി.

ഭാരവാഹികൾ: പ്രസിഡന്റ് പ്രിൻസൺ പെരേപ്പാടൻ, സെക്രട്ടറി അനീഷ് കുമാർ, ട്രെഷറർ അബിൻ ബാബു, വൈസ് പ്രസിഡന്റ് ഷൈജു മാത്യു, ജോയിന്റ് സെക്രട്ടറി റോമി ചെറിയാൻ, ജോയിന്റ് ട്രെഷറർ അര്‍ജുൻ പ്രസാദ്.

കമ്മിറ്റി അംഗങ്ങൾ: ജയ്മോൻ ഗോവിന്‍ദ്, ബ്ലെസ്സൻ മാത്തുകുട്ടി, സിബി തോമസ്, രൂപേഷ് ഗോപാലൻ, വൈശാഖ് അനിൽ, ചാര്‍ളി ജോസഫ്, സന്തോഷ് മേക്കര, ലൈബു ബാബു, ടിജൊ ചാക്കോ, ജിത്തു ബാബു, സുബിൻ ജോസ്, ഡാനിഷ് ജോസഫ്, അജയ് മേനോൻ.

പ്രസിഡന്റ് പ്രിൻസൺ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സെക്രെട്ടറി അനീഷ് കുമാർ സ്വാഗതവും പറഞ്ഞു. വൈസ് പ്രസിഡന്റ് ഷൈജു മാത്യു യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു ട്രെഷറർ അബിൻ ബാബു കണക്കുകൾ വിശദമായി അവതരിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിൽ നിര്‍ധന കുടുംബത്തിനു MTAC പണിതു കൊടുക്കുന്ന വീടിന്റെ പുരോഗതി യോഗം വിലയിരുത്തി. വീടിന്റെ പണികൾ എത്രയും പെട്ടന്ന് പൂർത്തിയാക്കി താക്കോൽ കുടുംബത്തിനു കൈമാറാൻ സാധിക്കുമെന്നു സെക്രെട്ടറി അനീഷ് കുമാറും പ്രസിഡന്റ് പ്രിൻസ് പേരേപ്പാടനും അറിയിച്ചു. അതോടൊപ്പം അത്യാവശ്യ ഘട്ടത്തിൽ നാട്ടിൽ പോകേണ്ടി വരുന്ന മെമ്പർമാർക്ക്‌, അവരുടെ എയർട്ടിക്കറ്റ്‌ ചിലവിന്റെ ഒരു ഭാഗം സംഘടന വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

തുടർന്ന് നടന്ന ട്രക്കേഴ്സ് നൈറ്റിൽ, പങ്കെടുത്ത എല്ലാവരെയും പുളകമണിയിച്ചുകൊണ്ട് കാനഡയിലെ പ്രമുഖ ബാൻഡ് ആയ കലമാരിയുടെ നേതൃത്വത്തിൽ സംഗീത വിരുന്നും ആരങ്ങേറി. നാടൻ പാട്ടിന്റെ മധുരവുമായി കാനഡയിലെ പ്രമുഖ ഫോക് ബാൻഡ് ആയ കനലും ട്രക്കേഴ്സ് നൈറ്റിന് മിഴിവേകി.

പരിപാടി വൻവിജയമായിരുന്നു എന്ന് ബോർഡ് അംഗങ്ങൾ ആയ സോമോൻ സക്കറിയ, മാത്യു ജോയ്, ബോബി അലെക്സ്, പ്രസിഡന്റ് പ്രിൻസ് പേരേപ്പാടൻ, സെക്രട്ടറി അനീഷ് കുമാർ, വൈസ് പ്രസിഡന്റ് ഷൈജു മാത്യു, ട്രെഷറർ അബിൻ ബാബു, ജോയിന്റ് ട്രെഷറർ അർജുൻ പ്രസാദ്, ജോയിന്റ് സെക്രെട്ടറി റോമി ചെറിയാൻ, കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.

തുടർന്ന് പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി അനീഷ്കുമാർ നന്ദി പറയുകയും മലയാളി ട്രക്കേർസിന്റെ ഒന്റാറിയോയിലെ അദ്യത്തെ സംഘടനയുമായ എംറ്റാക്കില്‍ (Malayali truckers association of Canada) ചേരുവാൻ പ്രസിഡന്റ് 647 281 5090 സെക്രെട്ടറി 647 763 4435 എന്നീ നമ്പറിൽ ബന്ധപ്പെടാമെന്നും അറിയിച്ചു.

About The Author

error: Content is protected !!