November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ടൊറന്റോ പിയേഴ്സൺ എയർപോർട്ടിൽ യാത്രക്കാർക്ക് നീണ്ട ക്യൂ : ക്ഷുഭിതരായി യാത്രക്കാർ, പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് എയർപോർട്ട് അതോറിറ്റി

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാർക്ക് നീണ്ട കാത്തിരിപ്പ് സമയം നേരിടുന്നതായി പരാതി. വസന്തകാല യാത്രാ സീസണും, അതിർത്തി നിയന്ത്രണങ്ങൾ അടുത്തിടെ ലഘൂകരിച്ചതും, ജീവനക്കാരുടെ കുറവും ഈ നീണ്ട കാത്തിരിപ്പ് സമയത്തിന്റെ കാരണമായി കനേഡിയൻ എയർ ട്രാൻസ്പോർട്ട് സെക്യൂരിറ്റി അതോറിറ്റി (സിഎടിഎസ്എ) ചൂണ്ടിക്കാട്ടുന്നത്.

ടൊറന്റോ പിയേഴ്സണിലെ നീണ്ട സുരക്ഷാ ലൈനുകളിൽ യാത്രക്കാർ ക്യൂ നിൽക്കുന്നതിന്റെ ഫോട്ടോകളും പരാതികളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചും എയർലൈൻ പങ്കാളികളുമായി സഹകരിച്ചും പ്രശ്നത്തിന് വൈകാതെ പരിഹാരം കാണുമെന്ന് എയർപോർട്ട് വക്താവ് ടോറി ഗാസ് പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷാ സ്ക്രീനിംഗ് കൈകാര്യം ചെയ്യുന്ന ക്രൗൺ കോർപ്പറേഷനായ കനേഡിയൻ എയർ ട്രാൻസ്‌പോർട്ട് സെക്യൂരിറ്റി അതോറിറ്റി (കാറ്റ്‌സ) ഇതിനു വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ടോറി പറഞ്ഞു. മണിക്കൂറുകളോളം ക്യൂ നിന്ന ചില അന്താരാഷ്ട്ര യാത്രക്കാർ ക്ഷുഭിതരായതായും വാർത്തകളുണ്ട്.

പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ ക്ഷമയോടെ കാത്തിരിക്കാനും, കഴിയുന്നതും നേരത്തെ എത്തിച്ചേരാനും എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുകയും ചെയ്യണമെന്നും, ജീവനക്കാരോട് മാന്യമായി പെരുമാറാൻ ഞങ്ങൾ യാത്രക്കാരോട് ദയയോടെ അഭ്യർത്ഥിക്കുന്നുവെന്നും”എയർപോർട്ട് ഔദ്യോഗിക വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

About The Author

error: Content is protected !!