November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

‘റോളിംഗ് തണ്ടർ’ ബൈക്ക് പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് എട്ടിലധികം പേരെ അറസ്റ്റ് ചെയ്തതായി പോലീസ്

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

‘റോളിംഗ് തണ്ടർ’ ബൈക്ക് പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് എട്ടിലധികം പേരെ അറസ്റ്റ് ചെയ്ത് ഒട്ടാവ പോലീസ്. വാഹനവ്യൂഹം പാർലമെന്റ് ഹില്ലിലേക്ക് കടക്കാൻ ശ്രമിച്ചതിന് ശേഷമാണ് അറസ്റ്റ് നടന്നതെന്ന് പോലീസ് പറഞ്ഞു. ഒട്ടാവ പോലീസ് ഡൗണ്ടൗൺ കോറിൽ പ്രതിഷേധത്തിനിടെ എട്ട് പേരെ അറസ്റ്റ് ചെയ്തതായും ഇരുപതിനാലിലധികം വാഹനങ്ങൾ പിടിച്ചെടുത്തതായും സ്ഥിരീകരിച്ചു. പോലീസിനെ ആക്രമിച്ചതുൾപ്പെടെ “വിവിധ കുറ്റങ്ങൾ” ചുമത്തിയതായും, നഗരം പൂർണ നിയന്ത്രണത്തിലാണെന്നും പട്രോളിംഗ് ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒട്ടാവ പോലീസ് പറഞ്ഞു.

“റോളിംഗ് തണ്ടർ ഒട്ടാവ” എന്ന് പേരിട്ടിരിക്കുന്ന റാലിക്ക് വെള്ളിയാഴ്ച തുടക്കമായിരുന്നു, കനത്ത പോലീസ് സാന്നിധ്യത്തിനിടയിൽ നൂറുകണക്കിന് മോട്ടോർ സൈക്കിളുകളും മറ്റ് വാഹനങ്ങളും രാജ്യ തലസ്ഥാനത്ത് പ്രകടനത്തിന് ഇറങ്ങിയത്. ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ഫെബ്രുവരിയിൽ നഗരത്തിന്റെ ഡൗൺടൗൺ കോർ നിശ്ചലമാക്കിയ ട്രക്കർ കോൺവോയ് പ്രതിഷേധത്തിന് സമാനമായി ബൈക്കർ റാലി മറ്റൊരു “അധിനിവേശ”മായി മാറുമെന്ന് പ്രാദേശിക അധികാരികളും ഒട്ടാവ നിവാസികളും ആശങ്ക പ്രകടിപ്പിച്ചു.

ഫെഡറൽ സർക്കാരിന്റെ വാക്സിൻ നയങ്ങൾ, കോവിഡ്-19 നിയന്ത്രണങ്ങൾ, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിഷേധാത്മക നയങ്ങൾ എന്നിവയിൽ പ്രതിഷേധിച്ച് ഫെബ്രുവരിയിൽ ആഴ്ചകളോളം തലസ്ഥാനം പിടിച്ചടക്കിയ “ഫ്രീഡം കോൺവോയ്” പ്രകടനത്തിന്റെ ഭാഗമായിരുന്നു ‘റോളിംഗ് തണ്ടർ’ ബൈക്ക് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവരിൽ പലരും. വെള്ളിയാഴ്ച പാർലമെന്റ് ഹില്ലിൽ പ്രതിഷേധം ശാന്തമായി ആരംഭിച്ചുവെങ്കിലും ഏതാനും മണിക്കൂറുകൾക്ക് ശേഷം വലിയ റിഗുകളും ക്യാമ്പറുകളും മറ്റ് ട്രക്കുകളും പ്രതിഷേധത്തിൽ അണിചേരുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒട്ടാവയിലെ ചില പ്രദേശങ്ങൾ കൈവശപ്പെടുത്താൻ പ്രതിഷേധക്കാർ “നിരവധി ശ്രമങ്ങൾ” നടത്തിയതായും ഒട്ടാവ പോലീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

About The Author

error: Content is protected !!