https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
ഒന്റാറിയോയിൽ നിന്ന് മോഷണം പോയ കാറുകൾ നൈജീരിയയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന യൂസ്ഡ് കാർ റീസെല്ലർ വെബ്സൈറ്റിൽ ഉള്ളതായി റിപ്പോർട്ട്. എന്നാൽ അന്വേഷണം നടക്കുന്നുണ്ടെന്നും നൈജീരിയയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന വാർത്ത പരിശോധിക്കുമെന്നും ടൊറന്റോ പോലീസ് വ്യക്തമാക്കി.
ടൊറന്റോ പോലീസ് സർവീസിന്റെ പബ്ലിക് ഡാറ്റ പോർട്ടൽ കണക്കനുസരിച്ച് ഈ വർഷം നഗരത്തിൽ ഇന്നുവരെയുള്ള വാഹന മോഷണങ്ങൾ 61.4 ശതമാനം വർധിച്ചതായി കണക്കാക്കുന്നു. വെറും നാല് മാസങ്ങൾക്കുള്ളിൽ, 1,000-ലധികം കാറുകൾ ഇതിനകം മോഷണം ചെയ്യപ്പെട്ടു. ഷിപ്പിംഗ് കണ്ടെയ്നറുകൾ വഴിയാണ് ഈ കാറുകൾ കടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി. പുഷ്-ടു-സ്റ്റാർട്ട് ഇഗ്നീഷനുള്ള വാഹനങ്ങളെ കള്ളന്മാർ ലക്ഷ്യമിടുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
jiji.ng എന്ന കിജിജിയുടെ നൈജീരിയൻ വെബ്‌സൈറ്റിലാണ് കാനഡയിൽ നിന്ന് മോഷണം പോയ നൂറുകണക്കിന് യൂസ്ഡ് കാറുകൾ വിൽപ്പനയ്‌ക്കുള്ളതെന്ന വാർത്തവന്നിരിക്കുന്നത്. “ഒന്റാറിയോയിൽ നിന്നും ക്യൂബെക്കിൽ നിന്നും മോഷ്ടിച്ച കാറുകൾ നൈജീരിയയും ഘാനയും ഉൾപ്പെടെയുള്ള പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ പരസ്യമായി പരസ്യം ചെയ്യുകയും വിൽക്കുകയും ചെയ്യുന്നു” എന്ന് കാനഡയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോലീസിന്റെ അഭിപ്രായത്തിൽ, സംഘടിത ക്രൈം ഗ്രൂപ്പുകൾക്ക് മോഷ്ടിച്ച വാഹനങ്ങൾ ഷിപ്പിംഗ് കണ്ടെയ്‌നറുകളിൽ കയറ്റി മണിക്കൂറുകൾക്കുള്ളിൽ ആഫ്രിക്കയിലേക്ക് കൊണ്ട് പോകാനാകും.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന